ADVERTISEMENT

റിയാദ്∙ സാമൂഹിക പ്രവര്‍ത്തകന്‍ റാഫി പാങ്ങോടിന്റെ അനുഭവക്കുറിപ്പ് 'മണല്‍ ചുഴികള്‍' പ്രകാശനം ചെയ്തു. പ്രവാസികള്‍ക്കിടയിലെ തീഷ്ണാനുഭവങ്ങളും വിചിത്ര സംഭവങ്ങളും ഉള്‍പ്പെടുത്തിയ പത്ത് അധ്യായങ്ങളുടെ സമാഹാരമാണ് മണല്‍ ചുഴികള്‍. എഴുത്തുകാരനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഡോ. കെ ആര്‍ ജയചന്ദ്രന്‍ പ്രകാശനം നിര്‍വഹിച്ചു. സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍ ഏറ്റുവാങ്ങി. നസ്‌റുദ്ദീന്‍ വി ജെ അധ്യക്ഷത വഹിച്ചു.

റാഫി പാങ്ങോട് ഇടപെട്ട സാമൂഹിക പ്രവര്‍ത്തനങ്ങളുടെ നേര്‍വഴികള്‍ ഹൃദയ സ്പര്‍ശിയായി അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഡോ. കെആര്‍ ജയചന്ദ്രന്‍ പറഞ്ഞു. പുസ്തകം സാജിദ് ആറാട്ടുപുഴ പരിചയപ്പെടുത്തി. അബ്ദിയ ഷഫീനാണ് 'മണല്‍ ചുഴികള്‍' സമാഹരിച്ചത്. 

നിഖില സമീര്‍, അബ്ദുല്‍ അസീസ് പവിത്ര, സുധീര്‍ കുമ്മിള്‍, അഡ്വ. അബ്ദുല്‍ ജലീല്‍, സലിം ആര്‍ത്തിയില്‍, സുലൈമാന്‍ ഊരകം, മജീദ് ചെമ്മനാട്, ഹരികൃഷ്ണന്‍ കണ്ണൂര്‍, ഡാനി, രാജു പാലക്കാട്, സുധീര്‍ കുമ്മിള്‍, സുനീര്‍ കുമ്മിള്‍, ഷിബു പത്തനാപുരം, ടോം, ഷഹനാസ്, ഷാജി മഠത്തില്‍, ഷാജഹാന്‍ കാഞ്ഞിരപ്പള്ളി, അയൂബ് കരൂപടന്ന, സാജന്‍ വള്ളക്കടവ്, സിദ്ധിഖ് കല്ലുപറമ്പന്‍, ജലീല്‍ ആലപ്പുഴ, സുധീര്‍ പാലക്കാട്, കായംകുളം നിഷാദ്, മുന്ന അയൂബ്, നിബു ഹൈദര്‍, ബഷീര്‍ പാരഗണ്‍, നൗഷാദ് മറിമായം, റഷീദ് മൂവാറ്റുപുഴ, നസീര്‍ കുമ്മിള്‍,  ഉണ്ണി കൊല്ലം,  അഷ്‌റഫ് ചേലാമ്പറ, ഹുസൈന്‍ വട്ടിയൂര്‍ക്കാവ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 

പുസ്തക വില്‍പ്പനയിൽ ലഭിക്കുന്ന മുഴുവന്‍ തുകയും ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കും. കഴിഞ്ഞ ദിവസം മരിച്ച സാമൂഹിക പ്രവര്‍ത്തകന്‍ സത്താര്‍ കായംകുളത്തിന്റെ ഓര്‍മ്മയ്ക്കു മണല്‍ ചുഴികള്‍ സമര്‍പ്പിക്കുന്നതായും റാഫി പാങ്ങോട് പറഞ്ഞു. ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാഗതവും സുധീര്‍ വള്ളക്കടവ് നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com