ADVERTISEMENT

മക്ക ∙ മക്കയിൽ പത്തു വയസ്സുകാരൻ മൊബൈല്‍ ഇയർ ബഡ് വിഴുങ്ങി. അസ്വസ്ഥത കാണിച്ച കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ലാപ്രോസ്‌കോപ്പി വഴി ഇയർ ബഡ് പുറത്തെടുത്തു.  അമ്മയോട് മൊബൈല്‍ ഫോണ്‍ ചോദിച്ചിട്ട് നല്‍കാത്ത വാശിക്ക് കുട്ടി ഇയർ ബഡ് എടുത്ത് വിഴുങ്ങുകയായിരുന്നു. ഉടന്‍ തന്നെ മക്കയിലെ ഹെല്‍ത്ത് ക്ലസ്റ്ററിലെ കുട്ടികളുടെ ആശുപത്രിയിലെത്തിച്ചു. 

ആവശ്യമായ വൈദ്യ പരിശോധനകള്‍ നടത്തി എന്‍ഡോസ്‌കോപ്പി വിഭാഗത്തില്‍നിന്നും അനസ്‌തേഷ്യ വിഭാഗത്തില്‍ നിന്നും മെഡിക്കല്‍ ടീമിനെ രൂപീകരിച്ച്  കുട്ടിയെ എന്‍ഡോസ്‌കോപ്പിക്ക് വിധേയനാക്കി ഇയർ ബഡ് പുറത്തെടുത്തു.

English Summary:

Ten year old swallows mobile earbud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com