യുഎഇ മലങ്കര കാത്തലിക് സോഷ്യൽ സർവീസ് അവാർഡുകൾ പ്രഖ്യാപിച്ചു

Mail This Article
ദുബായ് ∙ മലങ്കര കത്തോലിക്കാ സഭയുടെ യുഎഇ യിലെ കേന്ദ്ര സമിതിയായ മലങ്കര കാത്തലിക് കൗൺസിൽ ഏർപ്പെടുത്തിയ മലങ്കര സോഷ്യൽ സർവീസ് അവാർഡ് വിതരണം ചെയ്തു. മലങ്കര കത്തോലിക്കാ സഭാ അധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ദുബായ് സെന്റ് മേരീസ് ദേവാലയത്തിൽ വെച്ചു നടന്ന ചടങ്ങിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്തു. ജീവ കാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡ് യുഎയിലെ സാമൂഹ്യ പ്രവർത്തകനായ സിജു പന്തളത്തിനും സാഹിത്യ മേഖലയിലെ സംഭാവനകൾക്ക് യുവ കഥാകൃത്ത് ജോയ് ഡാനിയേലിനും അവാർഡ് ലഭിച്ചു . സിജു പന്തളം കുടശ്ശനാട് പോക്കാട്ടുചിറ വടക്കേക്കര കുടുംബാംഗമാണ് .
പത്തനംതിട്ട ജില്ലയിലെ കൂടൽ സ്വദേശിയായ ജോയ് ഡാനിയേൽ വാത്തിപ്പറമ്പിൽ കുടുംബാംഗമാണ് . ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്ത "ഇമ്മിണിപ്പിലാവ്" എന്ന കഥാസമാഹാരം ഇപ്പോൾ വിപണിയിൽ ലഭ്യമാണ് മലങ്കര കത്തോലിക്കാ സഭാ യുഎഇ കോർഡിനേറ്റർ ഫാ.ഡോ.റെജി മനക്കലേട്ട് , ഫാ.മാത്യൂസ് ആലുംമൂട്ടിൽ , മലങ്കര കൗൺസിൽ യുഎഇ പ്രസിഡന്റ് ഷാജു ബേബി , സെക്രട്ടറി രാജേഷ് ജോൺ , ട്രഷറർ അലക്സ് കെ ബേബി , ഡാനിയേൽ ജോൺ , ആൻസി ഫിലിപ്പ് , മാത്യൂസ് എബ്രഹാം , ജോർജ് വില്യംസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.