ഭീമൻ മണൽ ചിത്രമൊരുക്കി ഏരീസ്
Mail This Article
×
ഷാർജ ∙ ഭീമൻ മണൽ ചിത്രമൊരുക്കി മലയാളി കമ്പനി ലോക റെക്കോർഡ് സ്ഥാപിച്ചു. യുഎഇയിലെ ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏരീസ് മറൈൻ ആൻഡ് എൻജിനീയറിങ് സർവീസസാണ് ഏറ്റവും വലിയ സാൻഡ് ആർട് ഒരുക്കി ചരിത്രം സൃഷ്ടിച്ചത്. ഗ്രൂപ്പിന്റെ 25-ാം വാർഷികത്തിന്റെയും യുഎഇയുടെ 52-ാമത് ദേശീയ ദിനത്തിന്റെയും പ്രതീകമാണ് ത്രിവർണ പതാകയുടെ നിറത്തിൽ മരുഭൂമിയില്‍ മണൽകൊണ്ട് ഒരുക്കിയ ചിത്രം.
2080 ചതുരശ്ര മീറ്റർ വലിപ്പത്തിൽ (40 മീറ്റർ നീളവും 52 മീറ്റർ വീതിയും) വ്യാപിച്ചുകിടക്കുന്ന ഈ കലാ വിസ്മയം ഷാർജ സുബൈർ ഫാമിലാണ് യാഥാർഥ്യമായത്. ടൈം വേൾഡ് റെക്കോർഡ്സ് ഈ ചിത്രത്തെ റെക്കോർഡ് ഉദ്യമമായി പ്രഖ്യാപിച്ചു വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് നൽകി. മുഹമ്മദ് ഹമദ് ദൽവാൻ അൽ കെത്ബി സർട്ടിഫിക്കറ്റ് ഏരീസ് ഗ്രൂപ്പ് സിഇഒ സോഹൻ റോയിക്ക് കൈമാറി.
English Summary:
Aries company created a giant sand picture
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.