2024 ലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് യുഎഇ; പൊതു,സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ബാധകം
Mail This Article
×
അബുദാബി ∙ 2024 ലെ പൊതു, സ്വകാര്യ മേഖലകളിലെ ദേശീയ അവധി ദിനങ്ങൾ യുഎഇ മന്ത്രിസഭ പ്രഖ്യാപിച്ചു. പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി ബാധകമാണ്.
2024 ജനുവരി ഒന്നിന് പുതുവത്സരാവധിയോടെയാണ് തുടക്കം. അറബിക് മാസം റമസാൻ 29 മുതൽ ശവ്വാൽ 3 വരെയാണ് ആദ്യത്തെ ദീർഘ അവധി. ദുൽഹജ് 9ന് അറഫാ ദിന അവധി. 10 മുതൽ 12 വരെ ബലി പെരുന്നാൾ അവധി. മുഹറം ഒന്നിന് ഇസ്‌ലാമിക വർഷാരംഭം. മുഹമ്മദ് നബിയുടെ ജന്മദിനം റബീഉൽ അവ്വൽ 12ന്. ഡിസംബർ 2ന് യുഎഇ ദേശീയ ദിനം.
മന്ത്രിസഭയുടെ തീരുമാനം പൊതു-സ്വകാര്യ മേഖലകളിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും സ്വകാര്യ മേഖലയുടെ ആകർഷണം വർധിപ്പിക്കുന്നതിനും സഹായിക്കും.
English Summary:
UAE announces public holidays in 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.