ലോകകപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു
Mail This Article
മസ്‌കത്ത്∙ നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദക്കൂട്ട് ഒമാന്‍ ചാപ്റ്റര്‍ നടത്തിയ ലോകകപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം സജീഷ് സി സിയും രണ്ടാം സമ്മാനം സഫീര്‍ എ കെയും മൂന്നാം സമ്മാനം സമീര്‍ ഇത്തിക്കാട്ടും സ്വന്തമാക്കി. നമ്മള്‍ ചാവക്കാട്ടുകാര്‍ ഒമാന്‍ ചാപ്റ്റര്‍ പ്രസിഡന്റ് മനോജ് നെരിയമ്പുള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ലോകകപ്പ് പ്രവചന മത്സര വിജയികളെ തിരഞ്ഞെടുക്കുന്ന യോഗത്തില്‍ വിജയികളെ അനുമോദിച്ചു.
ആശയം മുന്നോട്ടു വെച്ച മീഡിയ കോര്‍ഡിനേറ്റര്‍ ഷിഹാബുദീന്‍ അഹമ്മദിനെ സെക്രട്ടറി ആഷിക്ക് മുഹമ്മദ്കുട്ടി പ്രശംസിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് നസീര്‍ ഒരുമനയൂര്‍, ജോയിന്റ് സെക്രട്ടറിമാരായ സുബിന്‍ സുധാകരന്‍, ഫൈസല്‍ വലിയകത്ത്, ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ സുബ്രഹ്മണ്യന്‍, വെല്‍ഫയര്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ അസീസ് കൂടാതെ മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു. ട്രഷറര്‍ മുഹമ്മദ് യാസീന്‍ ഒരുമനയൂര്‍ വിജയികള്‍ക്കും മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും നന്ദി പറഞ്ഞു