ADVERTISEMENT

ദുബായ് ∙  നവകേരള സദസ് രാഷ്ട്രീയ പരിപാടി മാത്രമാണെന്ന് സമസ്ത ജനറൽ സെക്രട്ടറിയും മതപണ്ഡിതനുമായ കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മുഖ്യമന്ത്രി മാത്രം പോകണോ, മന്ത്രിസഭ ഒന്നിച്ച് പോകണോ എന്നുള്ളത് രാഷ്ട്രീയ തീരുമാനമാണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇതുപോലുള്ള പരിപാടി നടത്തിയിരുന്നു. നമ്മൾ ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ലാത്തതുകൊണ്ട് ഇതിൽ അഭിപ്രായമൊന്നും പറയുന്നില്ല. ഇപ്പോൾ നടക്കുന്നത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പരിപാടി ആണെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Navkerala Sadas, is a political program, similar programs was held during Oommen Chandy's time says Kanthapuram.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com