പ്രവാസി മലയാളികൾക്ക് അഭിമാനമായി ബിന്നി; രാജ്യാന്തര അള്‍ട്രാ മാരത്തോണില്‍ 115 കിലോ മീറ്റർ ദൂരം ഓടി നേട്ടം കരസ്ഥമാക്കി ആലപ്പുഴക്കാരൻ
Mail This Article
മസ്കത്ത്∙ ഒമാനില്‍ നടന്ന ഹിമാം അള്‍ട്രാ മാരത്തോണില്‍ നേട്ടം കൈവരിച്ച് ആലപ്പുഴ സ്വദേശി ബിന്നി ജേക്കബും . 62 ഓളം രാജ്യങ്ങളില്‍ നിന്നായി 750 പേര് പങ്കെടുത്ത മത്സരത്തില്‍ 30 മണിക്കൂര്‍ കൊണ്ടാണ് ബിന്നി ഓട്ടം പൂര്‍ത്തിയാക്കിയത്. സാധാരണ മാരത്തോണ്‍ ഓട്ടങ്ങളില്‍ നിന്നും വ്യത്യസ്തമായി റോഡുകളിലൂടെ അല്ലാതെ മലനിരകളിലൂടെയും ചെങ്കുത്തായ കയറ്റങ്ങളിലൂടെയും കീഴ്ക്കാംതൂക്കായ ഇറക്കങ്ങളിലൂടെയും വളരെ സാഹസികമായി നടത്തപ്പെടുന്ന ഈ മത്സരം പൂര്‍ത്തീകരിക്കുക വളരെ കഠിനമാണ് . സമുദ്രനിരപ്പില്‍ നിന്നും 6000 മീറ്ററോളം ഉയരം വരെ മത്സരാർഥികള്‍ ഈ ഓട്ടത്തില്‍ കീഴടക്കണം.
ആലപ്പുഴ ആറാട്ടുവഴി വാര്‍ഡില്‍ കുന്നില്‍ വീട്ടില്‍ ജേക്കബിന്റെയും കൊച്ചു റാണിയുടേയും മകനായ ബിന്നി കഴിഞ്ഞ 10 വര്‍ഷമായി ഒമാനിലെ കോസ്റ്റ് ഗാര്‍ഡില്‍ ജോലിചെയ്യുന്നു ഭാര്യ റോണിയ. ട്രീസ, കൊച്ചുറാണി, ജേക്കബ് എന്നിവരാണ് മക്കള്‍. ആലപ്പുഴയിലെ പ്രമുഖ സ്പോര്‍ട്സ് ക്ലബായ അത്ലെറ്റിക്കോ ഡി ആലപ്പിയിലെ അംഗമാണ് ബിന്നി