ADVERTISEMENT

ദോഹ ∙ ഗാസ മുനമ്പിൽ താൽക്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതിന് തൊട്ടുപിന്നാലെ ആക്രമണം പുനരാരംഭിച്ച ഇസ്രയേൽ നടപടി നിരാശയുളവാക്കുന്നതെന്ന് ഖത്തർ. ഇരുവിഭാഗങ്ങളും തമ്മിലുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് ഇസ്രയേലിന്റെ നടപടിയെന്ന് വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി. 

താൽക്കാലിക വെടിനിർത്തലിനുള്ള ശ്രമങ്ങൾ തുടരാൻ മധ്യസ്ഥർക്കൊപ്പം ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതിന് ശേഷമുള്ള ആദ്യ മണിക്കൂറുകളില്‍ തന്നെ ഗാസ മുനമ്പില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണം മധ്യസ്ഥ ശ്രമങ്ങളെ സങ്കീര്‍ണമാക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.  

നിലവിലെ സാഹചര്യത്തിൽ ആക്രമണം തടയാൻ രാജ്യാന്തര സമൂഹം അടിയന്തരമായി ഇടപെടണം. അടിയന്തര വെടിനിർത്തൽ നടപ്പാക്കുന്നതിനൊപ്പം ഗാസയിലേക്കുള്ള സഹായങ്ങൾ തടസ്സമില്ലാതെ എത്തിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. അതിനിടെ ജനങ്ങൾക്ക് ഖത്തറിന്റെ സഹായങ്ങൾ എത്തിക്കുന്നതിനുള്ള മേൽനോട്ടവുമായി ഇന്റർനാഷനൽ സഹകരണ മന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാദറും പ്രതിനിധി സംഘവും ഗാസയിലുണ്ട്. 

ആക്രമണങ്ങളിൽ പരുക്കേറ്റവരെയും മന്ത്രി സന്ദർശിച്ചു. പലസ്തീൻ മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി. അൽ അറിഷിൽ അറബ് പാർലമെന്റ് സ്പീക്കർ അദേൽ ബിൻ അബ്ദുൽറഹ്‌മാൻ അൽ അസൂമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഖത്തറിന്റെ ഗാസ പുനരുദ്ധാരണ കമ്മിറ്റിയുടെ വെയർഹൗസിലെത്തി സഹായ വിതരണത്തിന്റെ പുരോഗതിയും വിലയിരുത്തി. 

English Summary:

Gaza ceasefire: Qatar to continue efforts for Gaza ceasefire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com