ADVERTISEMENT

ദുബായ് ∙ ഐ സി എഫ് നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച യുഎഇയുടെ 52 –ാം ദേശീയദിനാഘോഷത്തിൽ ആയിരങ്ങൾ പങ്കെടുത്തു. ദുബായ് അൽ വാസൽ ക്ലബ്ബിൽ നടന്ന ആഘോഷം യു എ ഇയും ഇന്ത്യയും തമ്മിലുള്ള ഊഷ്മള സൗഹൃദത്തിന്റെയും ലക്ഷക്കണക്കിന് പ്രവാസികൾക്ക് തണൽ നൽകുന്ന യു എ ഇയോടുള്ള കടപ്പാടിന്റെയും അവിസ്മരണീയ വേദിയായി മാറി.

uae-national-day1

ഇടവേളക്ക് ശേഷം യു എ ഇയിൽ എത്തിയ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ അറബ് പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാന്റെ മഹത്തായ വീക്ഷണത്തിലൂടെ രൂപീകൃതമായ യു എ ഇ ഇന്ന് ലോകത്തിന് മാതൃകയായി മാറിയെന്ന്കാന്തപുരം പറഞ്ഞു. കർണാടക സ്പീക്കർ യു. ടി. ഖാദർ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ചെയർമാൻ  എം. എ. യൂസുഫലി മുഖ്യാതിഥിയായിരുന്നു. അബ്ദുറഹ്മാൻ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയും മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടറുമായ ഡോ. അബ്ദുൽ ഹകീം അസ്ഹരി,  ഐ സി എഫ് ഇന്റർനാഷണൽ പ്രസിഡന്റ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, ദേശീയ പ്രസിഡന്റ് മുസ്തഫ ദാരിമി കാടങ്കോട് പ്രസംഗിച്ചു. നിരവധി അറബ് പൗരപ്രമുഖര്‍, പ്രമുഖ പണ്ഡിതർ, സാമൂഹിക-സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ തുടങ്ങിയവർ സംബന്ധിച്ചു. എസ് എ ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്തു. മമ്പാട് അബ്ദുൽ അസീസ് സഖാഫി, ഷരീഫ് കാരശ്ശേരി എന്നിവർ പ്രസംഗിച്ചു.

English Summary:

ICF UAE National Day Celebration; Thousands Visiters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com