യുഎഇയുടെ ഹൃദയം കവർന്ന് മേരി സായിദ്; കരം ചുംബിച്ച് യുഎഇ ഭരണാധികാരി
![mary-zayed മേരി സായിദിന്റെ കരം ചുംബിക്കുന്ന യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ Image Credit: Presidential Court](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2023/12/3/mary-zayed.jpg?w=1120&h=583)
Mail This Article
ദുബായ്∙ ദുബായ് എക്‌സ്‌പോ സിറ്റിയിലെ കോപ് 28 വേദിയിൽ ൽ നടന്ന വികാരനിർഭരമായ ചടങ്ങിൽ, യുഎഇ സ്ഥാപകൻ അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പേരിലുള്ള മേരി സായിദ്, സായിദ് സുസ്ഥിരത സമ്മാന വിതരണ (സസ്റ്റൈനബിലിറ്റി പ്രൈസ് ) പരിപാടിയിൽ പങ്കെടുത്തവരുടെ ഹൃദയം കവർന്നു.
സായിദ് സുസ്ഥിരത സമ്മാന ദാന ചടങ്ങിനിടെ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് മേരിയുടെ മുത്തച്ഛൻ സംസാരിച്ചു. വൈദ്യുതി വിദൂര സ്വപ്നമായിരുന്ന മലാവിയിലെ ഒരു പ്രദേശത്താണ് അദ്ദേഹം താമസിച്ചിരുന്നത്. ചെറുപ്പത്തിൽ, തന്റെ ആദ്യത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ അഗാധമായ ദുഃഖം മുത്തച്ഛനെ വേട്ടയാടിരുന്നു. വൈദ്യുതി ലഭ്യതയില്ലായ്മ കുട്ടിക്ക് കൃത്യമായ ചികിത്സയ്ക്ക് ലഭിക്കുന്നത് തടസ്സമായി. പ്രാദേശിക ആശുപത്രിയിലെ പ്രസവചികിത്സാ വിഭാഗത്തിൽ വിളക്ക് കൊളുത്തിയാണ് കുഞ്ഞുങ്ങൾക്ക് ആവശ്യമായ ചൂട് നൽകാൻ ശ്രമിച്ചിരുന്നത്. സായിദ് സസ്റ്റൈനബിലിറ്റി പ്രൈസ് മലാവിക്ക് ലഭിച്ചതോടെ ഞങ്ങളുടെ ജീവിതം മാറിത്തുടങ്ങി. ഈ അംഗീകാരത്തോടെ സൗരോർജ്ജം നാട്ടിൽ സ്ഥാപിക്കുന്നതിന് ഒരു അക്കാദമി മലാവിലിൽ നിലവിൽ വന്നു. ഇത് തന്‍റെ ആദ്യ കുഞ്ഞിന്‍റെ സുരക്ഷിതമായ ജനനത്തിനും വളർച്ചയ്ക്കും നിർണായക പങ്ക് വഹിച്ചു.
സമ്മാനത്തിന്റെ പരിവർത്തനപരമായ സ്വാധീനത്തിന്റെ ബഹുമാനാർത്ഥം, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിനോട് നന്ദി പ്രകടിപ്പിക്കുന്നതിനായി, ഞങ്ങൾ അവൾക്ക് സായിദ് എന്ന് പേരിട്ടു. ഇത് ഷെയ്ഖ് സായിദിന്റെ പാരമ്പര്യത്തിൽ നിന്ന് പിറവിയെടുത്ത പ്രതീക്ഷയുടെയും പുരോഗതിയുടെയും ഒരു പുതിയ യുഗം സൃഷ്ടിക്കുന്നതിന് സഹായിക്കും.
അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ബഹുമാനാർത്ഥം സ്ഥാപിച്ച സായിദ് സുസ്ഥിരത സമ്മാനം 15 വർഷത്തിലേറെയായി പ്രതീക്ഷയുടെയും പുതുമയുടെയും വെളിച്ചമാണ്. ആരോഗ്യം, ഭക്ഷണം, ഊർജം, ജലം, കാലാവസ്ഥാ പ്രവർത്തനങ്ങൾ എന്നിവയിൽ നൽകിയ സംഭാവനകൾക്ക് ഈ വർഷം, ആറ് വിഭാഗങ്ങളിലായി 11 വിജയികളെ 3.6 മില്യൻ ഡോളർ സമ്മാനത്തുക നൽകി ആദരിച്ചു. ഈ പദ്ധതികൾ ആഗോളതലത്തിൽ 384 ദശലക്ഷം ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നതിന് സഹായിച്ചു.