ADVERTISEMENT

തായിഫ് ∙ വാഹനാപകടത്തില്‍ മരിച്ച കര്‍ണാടക കരിംഖാന സ്വദേശി കിഡ്‌ല ഇസ്മായിലി (58)ന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി തായിഫില്‍ ഖബറടക്കി. നാട്ടില്‍ പോകാനിരിക്കെയായിരുന്നു അപകടം. സൈക്കിളില്‍ സഞ്ചരിക്കുേമ്പാള്‍ സിന്ധി സൂപ്പര്‍മാര്‍ക്കറ്റിന് സമീപം ഇദ്ദേഹത്തെ കാറിടിക്കുകയായിരുന്നു. ഉടന്‍ തായിഫ് കിങ് ഫൈസല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. ബന്ധുക്കളെ കണ്ടെത്തുന്നതുവരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അപകടം സംഭവിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ വാഹനം കയറി നശിച്ചിരുന്നതിനാല്‍  സ്‌പോണ്‍സറെയോ കൂടെ ജോലി ചെയ്യുന്നവരേയോ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 

മരണം നടന്ന് മൂന്നാം ദിവസം തായിഫ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റും കോണ്‍സുലേറ്റ് കമ്യൂണിറ്റി വെല്‍ഫെയര്‍ പ്രതിനിധിയുമായ നാലകത്ത് മുഹമ്മദ് സാലിഹുമായി കിങ് ഫൈസല്‍ ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ട് ബന്ധുക്കളെ കണ്ടെത്താത്ത ഇന്ത്യക്കാരന്റെ മൃതദേഹത്തെ കുറിച്ച് വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബന്ധുക്കളെയും സ്‌പോണ്‍സറെയും കണ്ടെത്തി  നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. 

English Summary:

Karnataka native died in car accident in Saudi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com