കെഎംസിസി 'മലപ്പുറം പെരുമ' സീസണ്‍5 ന് തുടക്കം
Mail This Article
ദോഹ∙ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ 'മലപ്പുറം പെരുമ' സീസണ്‍ 5ന് തുടക്കമായി. ഖത്തര്‍ കെഎംസിസി സംസ്ഥന പ്രസിഡന്‍റ് ഡോ.അബ്ദു സമദ് മലപ്പുറം പെരുമ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡന്‍റ് സവാദ് വെളിയംകോട് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കെ.മുഹമ്മദ് ഈസ ബ്രോഷര്‍ പ്രകാശനം ചെയ്തു. ഷാനിബ് ശംസുദ്ധീന്‍ ബ്രോഷര്‍ ഏറ്റുവാങ്ങി. കെഎംസിസി അഡൈ്വസ്വറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.വി ഖാലിദ് ഉപഹാരം സമര്‍പ്പിച്ചു.
ഐസിസി പ്രസിഡന്‍റ് മണികണ്ഠന്‍ , ഐസിബിഎഫ് പ്രസിഡന്‍റ് ഷാനവാസ് ബാവ, കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്ത്, ഇന്‍കാസ് പ്രസിഡന്‍റ് ഹൈദര്‍ ചുങ്കത്തറ, ഐഎസ്‌സി മാനേജിങ് കമ്മിറ്റി അംഗം നിഹാദ്, കെഎംസിസി നേതാക്കളായ അബ്ദുന്നാസര്‍ നാച്ചി, എ.വി അബൂബക്കര്‍ ഖാസിമി, പിഎസ്എം ഹുസൈന്‍, റഹീം പാക്കഞ്ഞി, അന്‍വര്‍ബാബു വടകര, സിദീഖ് വാഴക്കാട്, അലി മൊറയൂര്‍, ടിടികെ ബഷീര്‍, സല്‍മാന്‍ എളയിടം, താഹിര്‍ താഹാകുട്ടി, ഫൈസല്‍ കേളോത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി, ട്രഷറര്‍ റഫീഖ് പള്ളിയാളി എന്നിവരും പ്രസംഗിച്ചു. ഭാരവാഹികളായ മെഹബൂബ് നാലകത്ത് , അബ്ദുല്‍ ജബ്ബാര്‍ പാലക്കല്‍ , ഇസ്മായില്‍ ഹുദവി, ശരീഫ് വളാഞ്ചേരി , ലയിസ് കുനിയില്‍ , മജീദ് പുറത്തൂര്‍ , മുനീര്‍ പട്ടര്‍കടവ്, ഷംഷീര്‍ മാനു തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.