ഒഐസി സി റുസൈൽ ഏരിയ കമ്മിറ്റി ഒന്നാം വാർഷികം ആഘോഷിച്ചു
Mail This Article
മസ്‌കത്ത് ∙ ഒമാൻ ഒ ഐ സി സി റുസൈൽ ഏരിയ കമ്മിറ്റിയുടെ ഒന്നാം വാർഷികം ആഘോഷിച്ചു. ഒ ഐ സി സി/ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബൽറാം, കെ പി സി സി സെക്രട്ടറി ബി ആർ എം ഷെഫീർ, ഒ ഐ സി സി ഒമാൻ ദേശീയ പ്രസിഡന്റ് സജി ഔസേഫ്, സീനിയർ കോൺഗ്രസ് നേതാവ് എൻ. ഒ. ഉമ്മൻ തുടങ്ങിയവർ മുഖ്യാതിഥികൾ ആയിരുന്നു. റുസൈൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് അജ്മൽ കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു.
പരിപാടിയോടനുബന്ധിച്ച് അൽ സലാമ പോളിക്ലിനിക് നടത്തിയ ഫ്രീ മെഡിക്കൽ ക്യാംപും ഉണ്ടായിരുന്നു. ഒ ഐ സി സി റുസൈൽ ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് റൗഫ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ നാസിം ഉസ്മാൻ നന്ദിയും പറഞ്ഞു. രക്ഷാധികാരി സക്കീർ കഴക്കൂട്ടം, നേതാക്കളായ അബ്ദുള്ള പേരാമ്പ്ര, അബ്ദുൾ സത്താർ, ജലാൽ കരുനാഗപ്പള്ളി, സലിം ഓച്ചിറ, നാസർ കരുനാഗപ്പള്ളി, റഷീദ്, ഷഫീക്, റഹീം, സാദിഖ്, സാബു, യാസർ, സമീർ ഒ വി, ജാബി, മുജീബ്, സനൽ, ഷാജി തുടങ്ങിയവർ നേതൃത്വം നൽകി. ഒ ഐ സി സി ഒമാൻ ദേശീയ കമ്മിറ്റി നേതാക്കളായ എസ് പി നായർ, സലീം മുതുവമ്മേൽ, മാത്യു മെഴുവേലി, ബിന്ദു പാലയ്ക്കൽ, ബിനീഷ് മുരളി, സജി ചങ്ങനാശ്ശേരി, അഡ്വ. പ്രസാദ്, നിയാസ് ചെണ്ടയാട്, ബീന രാധാകൃഷ്ണൻ, അബ്ദുൾ കരീം, സന്തോഷ് പള്ളിക്കൻ, മറിയാമ്മ തോമസ്, അജോ കട്ടപ്പന, വിജയൻ തൃശൂർ, പ്രദീപ്, സിറാജ്, ഷൈനു മനക്കര, മണികണ്ഠൻ കോതോട്ട് തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.