ADVERTISEMENT

ദോഹ ∙ ഗാസ മുനമ്പിൽ ഇസ്രയേൽ ആക്രമണത്തിൽ പരുക്കേറ്റ 1,500 പേരുടെ ചികിത്സയും 3,000 അനാഥരുടെ സംരക്ഷണവും ഖത്തർ ഏറ്റെടുക്കും. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നിർദേശപ്രകാരമാണിത്.

ഈജിപ്തിന്റെ സഹായത്തോടെ പരുക്കേറ്റവരെയും ഒപ്പമുള്ളവരെയും നിർദിഷ്ട ആശുപത്രികളിലേക്ക് മാറ്റും. ഗാസ മുനമ്പിലെ പലസ്തീന് നൽകുന്ന പിന്തുണയുടെ ഭാഗമാണിത്. നിലവിൽ ആംബുലൻസുകൾക്ക് പുറമേ 1,203 ടൺ ഭക്ഷ്യസാധനങ്ങളും മെഡിക്കൽ സഹായങ്ങളും താമസിക്കാനുള്ള ടെന്റുകളും ഗാസയിലെത്തിച്ചു. കൂടുതൽ സഹായങ്ങൾ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 

ഈജിപ്തിലെ അൽ അറിഷിൽ നിന്ന് ഗാസയിലേക്കുള്ള ഖത്തറിന്റെ സഹായവിതരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് വിദേശകാര്യ മന്ത്രാലയത്തിലെ ഇന്റർനാഷനൽ സഹകരണ മന്ത്രി ലുൽവ ബിൻത് റാഷിദ് അൽഖാദർ ആണ്. ഖത്തർ റസിഡൻസിയുള്ള 89 പലസ്തീൻകാരെ ഗാസയിൽ നിന്ന് ഒഴിപ്പിച്ചു. ഖത്തർ റസിഡൻസിയുള്ള മുഴുവൻ പലസ്തീനികളെയും സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള നടപടികളിലാണ് രാജ്യം. 

English Summary:

Qatar Amir directs treatment of 1,500 wounded people in the Israeli attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com