ADVERTISEMENT

 റിയാദ്∙ റോഡുകളുടെ തകരാറുകള്‍ നിരീക്ഷിച്ച് അറ്റകുറ്റപ്പണി നടത്താനും ട്രാഫിക് അടയാളങ്ങള്‍ പതിക്കാനും നൂതന മൊബൈല്‍ സാങ്കേതിക സംവിധാനം സൗദിയിൽ. ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഗള്‍ഫ് മേഖലയിലെ ആദ്യ രാജ്യമാകുകയാണ് സൗദി അറേബ്യ. അറ്റകുറ്റപ്പണികള്‍ മികവുറ്റ നിലയില്‍ നടത്തുകയും റോഡുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. റോഡുകളുടെ ഗുണനിലവാരം വിലയിരുത്താനും ഇതുവഴി സാധിക്കും. ഒപ്പം റോഡില്‍ ആവശ്യമായ ട്രാഫിക് അടയാളങ്ങള്‍ പതിക്കാനും ഈ യന്ത്രത്തിന് കഴിയും. ഉയര്‍ന്ന റെസല്യൂഷനിലുള്ള ക്യാമറ വഴിയാണ് റോഡ് പരിശോധിക്കുക. 

ലൊക്കേഷന്‍ നിര്‍ണയത്തിനായി ഉപകരണത്തില്‍ ജിപിഎസും ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തില്‍ ഘടിപ്പിച്ച് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിച്ച് ആവശ്യമായ ജോലികള്‍ നിര്‍വഹിക്കാന്‍ ഈ ഉപകരണത്തിന് കഴിയും. റോഡില്‍ ആവശ്യമായ അടയാളങ്ങള്‍ ഇങ്ങനെ പതിക്കുകയും ചെയ്യും. റോഡ് അറ്റകുറ്റ പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ അപകടസാധ്യത കാര്യമായി കുറയും. 

English Summary:

Saudi with advanced technology to monitor and repair road defects and install traffic signs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com