ADVERTISEMENT

ദോഹ ∙ ഗാസയിൽ ഇസ്രയേലിന്റെ ആക്രമണത്തിൽ പരുക്കേറ്റ പലസ്തീൻ പൗരന്മാരുടെ ആദ്യ സംഘത്തെ ചികിത്സയ്ക്കായി ദോഹയിൽ എത്തിച്ചു.

ഗാസയിൽ പരുക്കേറ്റ 1,500 പലസ്തീൻ പൗരന്മാരുടെ ചികിത്സയും 3,000 അനാഥരുടെ സംരക്ഷണവും ഏറ്റെടുക്കാൻ കഴിഞ്ഞ ദിവസം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നൽകിയ നിർദേശത്തെ തുടർന്നാണ് ആദ്യ ബാച്ച് സംഘത്തെ അമീരി എയർ ഫോഴ്‌സ് വിമാനത്തിൽ ചികിത്സയ്ക്കായി ഇന്നലെ വൈകിട്ടോടെ ദോഹയിൽ എത്തിച്ചത്. രാജ്യാന്തര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാദർ ആണ് ചികിത്സയ്ക്കായി ആദ്യ സംഘത്തെ ദോഹയിൽ എത്തിച്ചതായി പ്രഖ്യാപിച്ചത്.

English Summary:

The first Group of those Injured in Gaza is in Doha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com