ADVERTISEMENT

മസ്‌കത്ത് ∙ മസ്‌കത്തിലെ നാടകാസ്വാദകരുടെ കൂട്ടായ്മയായ തിയേറ്റർ ഗ്രൂപ്പ് മസ്‌കത്തിന്റെ ഏഴാമത് നാടകം സഫലമീ യാത്ര ഈ മാസം 15ന് വൈകുന്നേരം 6.30ന് റൂവി അൽ ഫലജ് ഹോട്ടലിൽ അരങ്ങേറും. മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിയേറ്റർ ഗ്രൂപ്പ് മസ്‌കത്തിന്റെ നാടകം വേദിയിലെത്തുന്നത്.

ജയൻ തിരുമനയുടെ രചനയ്ക്ക് അൻസാർ ഇബ്രാഹിമാണ് രംഗഭാഷ ഒരുക്കുന്നത്. ആർട്ടിസ്റ്റ് പി സുജാതനാണ് രംഗപടം ഒരുക്കുന്നത്. വർത്തമാന ഇന്ത്യ നേരിടുന്ന സാമൂഹിക യാഥാർഥ്യങ്ങൾക്കു നേരെ പിടിക്കുന്ന കണ്ണാടിയാണ് പുതിയ നാടകമെന്നും പുതിയ ഇന്ത്യ എന്താണ് ആവശ്യപ്പെടുന്നത് എന്നത് ആസ്വാദകർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുമെന്നും സംഘാടകർ പറഞ്ഞു. ഒമാനിൽ തന്നെയുള്ള 20ൽ അധികം കലാകാരന്മാർ അരങ്ങിലെത്തും. മാസങ്ങളായി നാടകത്തിന്റെ റിഹേഴ്‌സൽ ഉടൻ ക്യാംപുകൾ നടന്നുവരികയാണ്.

2015ൽ കെ പി എസ് സിയുടെ ‘അശ്വമേധം' എന്ന നാടകം സ്‌റ്റേജിൽ അവതരിപ്പിച്ച് ഒമാനിലെ നാടകാസ്വാദകരുടെ മനസ്സിൽ ഇടംപിടിച്ച തിയേറ്റർ ഗ്രൂപ്പ് പിന്നീട് 'മുടിയനായ പുത്രൻ', ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി', ‘അസ്തമിക്കാത്ത സൂര്യൻ', കടലാസ് തോണി എന്നീ നാടകങ്ങളുമായി വിവിധ വർഷങ്ങളിൽ അരങ്ങിലെത്തി. എന്നാൽ, 2022ൽ മസ്‌കത്തിൽ നടന്ന നാടക മഹോത്സവത്തിൽ ‘മണ്ണടയാളം' എന്ന മത്സര നാടകം ഒമാനില്‍ അവതരിപ്പിച്ച് അംഗീകാരങ്ങൾ നേടിയിരുന്നു.

English Summary:

"Saphalami Yathra" Drama on 15th December

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com