ADVERTISEMENT

ഷാർജ ∙ മാലിന്യത്തിൽനിന്ന് ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ സൂപ്പർ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് ഷാർജയിൽ സ്ഥാപിക്കും. പരിസ്ഥിതി സൗഹൃദ ഊർജ ഉൽപാദന, മാലിന്യസംസ്കരണ കമ്പനിയായ ബീഹ്, യുകെയിലെ ചിനൂക്ക് ഹൈഡ്രജൻ,  യുഎസിലെ എയർ വാട്ടർ ഗ്യാസ് സൊല്യൂഷൻസ് എന്നിവയുമായി സഹകരിച്ചാണ് പ്ലാന്റ് സജ്ജമാക്കുക. വാണിജ്യാടിസ്ഥാനത്തിലുള്ള ലോകത്തെ പ്രഥമ മാലിന്യ ഹൈഡ്രജൻ പ്ലാന്റ് ആയിരിക്കുമിത്. 

ഊർജ, അടിസ്ഥാനസൗകര്യ വികസന മന്ത്രാലയ അണ്ടർ സെക്രട്ടറി (ഊർജ, പെട്രോളിയം) ഷരീഫ് അൽ ഒലാമയുടെ സാന്നിധ്യത്തിൽ ബീഹ് ഗ്രൂപ്പ് സിഇഒ ഖാലിദ് അൽ ഹുറൈമൽ, ചിനൂക്ക് ഹൈഡ്രജൻ സിഇഒയും സഹസ്ഥാപകനുമായ റിഫാത്ത് ചലാബി, എയർ വാട്ടർ ഗ്യാസ് സൊല്യൂഷൻസ് പ്രസിഡന്റും സിഇഒയുമായ ഇസ്മായേൽ ചലാബി എന്നിവർ കരാറിൽ ഒപ്പുവച്ചു. ഖരമാലിന്യം, പുനരുപയോഗം ചെയ്യാത്ത പ്ലാസ്റ്റിക്കുകൾ, തടിമാലിന്യം എന്നിവ ഉൾപ്പെടെ വ്യത്യസ്ത മാലിന്യങ്ങൾ ഉപയോഗിച്ച് സൂപ്പർ ഗ്രീൻ ഹൈഡ്രജനാക്കി മാറ്റും. 

ഇതിലൂടെ പരിസ്ഥിതി മലിനീകരണം തടയാം. പാഴ് വസ്തുക്കളും മാലിന്യങ്ങളും വലിച്ചെറിഞ്ഞ് ഭൂമിയെ നശിപ്പിക്കുന്നതും ഒഴിവാക്കാം. പരീക്ഷണാടിസ്ഥാനത്തിൽ മാലിന്യത്തിൽനിന്ന് ഹൈഡ്രജൻ ഉൽപാദിപ്പിച്ചതോടെ കാർബൺ മലിനീനകരണം മൂലമുള്ള വെല്ലുവിളി തടയാനായതായി ബീഹ് ഗ്രൂപ്പ് സിഇഒ ഖാലിദ് അൽ ഹുറൈമൽ പറഞ്ഞു. ആഗോളതലത്തിൽ പദ്ധതി നടപ്പാക്കിയാൽ മാലിന്യം കുമിഞ്ഞുകൂടുന്ന പ്രശ്നവും മലിനീകരണവും ഒഴിവാക്കാമെന്നും പറഞ്ഞു.

English Summary:

Sharjah to build world's first super green hydrogen plant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com