ദുബായ് ∙ ഹ്രസ്വ സന്ദർശനത്തിനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് യുഎഇയിൽ ഊഷ്മള സ്വീകരണം. ഖസർ അൽ വതനിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു. ഇരുരാജ്യങ്ങളുടെയും ദേശീയഗാന അകമ്പടിയിൽ പുട്ടിനെ സ്വീകരിച്ച് ആനയിക്കുമ്പോൾ അൽഫുർസാൻ എയറോബാറ്റിക് സംഘം ആകാശത്ത് റഷ്യയുടെ പതാക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഹ്രസ്വ സന്ദർശനത്തിനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് യുഎഇയിൽ ഊഷ്മള സ്വീകരണം. ഖസർ അൽ വതനിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു. ഇരുരാജ്യങ്ങളുടെയും ദേശീയഗാന അകമ്പടിയിൽ പുട്ടിനെ സ്വീകരിച്ച് ആനയിക്കുമ്പോൾ അൽഫുർസാൻ എയറോബാറ്റിക് സംഘം ആകാശത്ത് റഷ്യയുടെ പതാക സൃഷ്ടിച്ചു.  റഷ്യൻ പ്രസിഡന്റിന്റെ വിമാനത്തെ യുഎഇ വ്യോമസേന രാജ്യത്തിന്റെ ആകാശ പരിധി മുതൽ അകമ്പടി സേവിച്ചിരുന്നു. 

ഉഭയകക്ഷി ബന്ധങ്ങളും സഹകരണവും ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു. വികസനവും സ്ഥിരതയും ഉറപ്പു വരുത്താൻ സഹകരണം ഊർജിതമാക്കും. യുക്രെയ്ൻ, ഗാസ, കാലാവസ്ഥ ഉച്ചകോടി (കോപ്28) ഉൾപ്പെടെ മേഖലാ രാജ്യാന്തര വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. മേഖലയിൽ സമാധാനം ഉറപ്പാക്കുന്നതിന് ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്നും വെടിനിർത്തൽ എത്രയും വേഗം അവസാനിപ്പിക്കണമെന്നും ഇരുവരും പറഞ്ഞു. ഗാസ, യുക്രെയ്ൻ തുടങ്ങി ലോകത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ ചർച്ചയിലൂടെയും നയതന്ത്ര ഇടപെടലിലൂടെയും പരിഹരിക്കാൻ യുഎഇയുടെ പിന്തുണ ഉണ്ടാകുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

ആഗോള വികസനത്തിനും ജനക്ഷേമത്തിനും യുഎഇയുടെ ശ്രമം തുടരുമെന്നും വ്യക്തമാക്കി. ആഗോളതാപനം കുറയ്ക്കുന്നതിനായി യുഎഇയിൽ നടക്കുന്ന യുഎൻ കാലാവസ്ഥ ഉച്ചകോടിയിൽ ‍ക്രിയാത്മക പരിഹാരം ഉരുത്തിരിയട്ടെ എന്നും പുട്ടിൻ പ്രത്യാശിച്ചു. ആഗോളസമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി യുഎഇ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു.

യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങി ഒട്ടേറെ മന്ത്രിമാരും ഷെയ്ഖുമാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ചർച്ചയ്ക്കുശേഷം പുട്ടിൻ സൗദിയിലേക്ക് തിരിച്ചു.

English Summary:

Sheikh Mohammed Bin Zayed Al Nahyan welcomed Russian President Vladimir Putin