ഐപിസി ഗ്ലോബൽ മീഡിയ വാർഷിക യോഗവും അവാർഡ് സമർപ്പണവും

Mail This Article
×
ഷാർജ ∙ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ വാർഷിക യോഗവും അവാർഡ് സമർപ്പണവും നടന്നു. ഐപിസി റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽസൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് പി.സി. ഗ്ലെന്നി അധ്യക്ഷനായി. തോന്നയ്ക്കൽ സാഹിത്യ പുരസ്കാരം ഡോ. എബി പി. മാത്യുവിനുവേണ്ടി സഹോദരൻ ലാൽ മാത്യുവിന് മലയാള മനോരമ ദുബായ് ചീഫ് റിപ്പോർട്ടർ മിന്റു പി. ജേക്കബ് സമ്മാനിച്ചു.
മാത്തുക്കുട്ടി കടോൺ, ഐപിസി ഗ്ലോബൽ മീഡിയ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, റോജിൻ പൈനുംമൂട്, പാസ്റ്റർ പി. എം. സാമുവൽ, ഷൈനോജ് നൈനാൻ, ഡിലു ജോൺ, ഷിബു വർഗീസ്, ബിനു തോമസ്, ഡോ. റോയി ബി കുരുവിള, ജോൺ വർഗീസ് എന്നിവർ പ്രസംഗിച്ചു. ആന്റോ അലക്സ്, കൊച്ചുമോൻ അന്താര്യത്ത്, നെവിൻ മങ്ങാട്ട്, മജോൺ കുര്യൻ എന്നിവർ നേതൃത്വം നൽകി.
English Summary:
IPC Global Media Annual Meeting and Awards Presentation
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.