സൗദിയില്‍ നടുറോഡില്‍ അടിപിടിയുണ്ടാക്കിയ അഞ്ച് പേര്‍ അറസ്റ്റില്‍
Mail This Article
×
റിയാദ് ∙ സൗദിയില്‍ നടുറോഡില്‍ അടിപിടിയുണ്ടാക്കിയ അഞ്ച് പേര്‍ അറസ്റ്റില്‍. ഇവർ സംഘം ചേർന്ന് മറ്റൊരാളെ മര്‍ദ്ദിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെ കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നു. ഉടന്‍ തന്നെ അധികൃതര്‍ ഇടപെട്ട് വേണ്ട നടപടികള്‍ സ്വീകരിച്ചു.
കിഴക്കന്‍ പ്രവിശ്യയിലെ സെക്യൂരിറ്റി പട്രോള്‍ സംഘം ദമാം സിറ്റി പൊലീസുമായി സഹകരിച്ചാണ് പ്രതികളെ പിടികൂടിയത്. വിഡിയോ പരിശോധിച്ചാണ് അഞ്ചുപേരെയും തിരിച്ചറിഞ്ഞത്. ഇവരെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
English Summary:
Five People were Arrested for Beating on the Road in Saudi Arabia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.