ഹമദ്, വീണ്ടും മിഡിൽ ഈസ്റ്റിലെ മികച്ച വിമാനത്താവളം
Mail This Article
ദോഹ ∙ തുടർച്ചയായ ഏഴാം വർഷവും ഗ്ലോബൽ ട്രാവലേഴ്‌സിന്റെ മിഡിൽ ഈസ്റ്റിലെ മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ഹമദ് രാജ്യാന്തര വിമാനത്താവളം. ഗ്ലോബൽ ട്രാവലേഴ്‌സിന്റെ 20-ാമത് വാർഷിക ജിടി ടെസ്റ്റഡ് റീഡർ സർവേ പുരസ്‌കാരമാണ് ഹമദിന് ലഭിച്ചത്.
ആഗോള തലത്തിലുള്ള യാത്രക്കാരുടെ വോട്ടിങ്ങിലൂടെയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. യാത്രക്കാർക്ക് നൽകുന്ന മികച്ച പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും ഹമദ് വിമാനത്താവളം ഇതിനകം ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങളും സ്വന്തമാക്കി. യാത്രാ നടപടികൾ സുരക്ഷിതമാക്കുന്നതിമേ അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള സംവിധാനങ്ങളാണ് ഇവിടെയുള്ളത്.
യാത്രക്കാർക്ക് വിമാനത്താവളത്തിൽ മികച്ച ആസ്വാദനം ഉറപ്പാക്കാൻ ഉഷ്ണമേഖലാ ഉദ്യാനം, ലോകോത്തര നിലവാരത്തിലുള്ള റീട്ടെയ്ൽ, ഡൈനിങ് സൗകര്യങ്ങൾ, കലാസൃഷ്ടികൾ എന്നിവയെല്ലാം ഇവിടെയുണ്ട്.