ADVERTISEMENT

അബുദാബി ∙ കേരളത്തിനപ്പുറം ഏറ്റവും വലിയ മലയാള നാടക മത്സര മാമാങ്കമായ ഭരത് മുരളി നാടകോത്സവത്തിൻ്റെ ഉദ്ഘാടന ദിവസമായ ഈ മാസം 23ന് രാത്രി 8.30ന് ക്രിയേറ്റീവ് ക്ലൌഡ്- യുഎഇ-അൽഐൻ ചാപ്റ്റർ അവതരിപ്പിക്കുന്ന ‘സോര്‍ബ’ അരങ്ങേറും. കേരള സോഷ്യല്‍ സെന്‍റര്‍ അബുദാബിയിലാണ് നാടകോത്സവം. ലോകപ്രശസ്ത എഴുത്തുകാരനായ നിക്കോസ് കസാന്‍ദ് സാക്കിസിൻ്റെ ഏറ്റവും മികച്ച ക്ലാസ്സിക്കല്‍ നോവലായ ‘ദ് ലൈഫ് ആൻഡ് ദ് ടൈംസ് ഓഫ് അലക്സിസ് സോർബ’ യെ അടിസ്ഥാനമാക്കി സാജിദ് കൊടിഞ്ഞിയാണ് നാടകരൂപാന്തരവും സംവിധാനവും നിര്‍വ്വഹിച്ചത്.

പ്രായമായിട്ടും അത് സമ്മതിച്ചു കൊടുക്കുകയോ മരണത്തെപ്പറ്റി ചിന്തിക്കുകയോ ചെയ്യാതെ, ജീവിതത്തോടുള്ള അടങ്ങാത്ത അഭിനിവേശവും അചഞ്ചലമായ ആത്മവിശ്വാസവും കൊണ്ടു നടക്കുന്ന അതിശയകരമായ കഥാപാത്രമാണ്  സോര്‍ബ. ഒട്ടനവധി ജീവിത പാഠങ്ങള്‍  നിക്കോസ് കസാന്‍ദ് സാക്കിസ്  സോര്‍ബയിലൂടെ പറയുന്നുണ്ട്.

സംവിധായകന്‍ സാജിദ് കൊടിഞ്ഞിയെക്കൂടാതെ, സലിം ഹനീഫ, ശ്രീജ ശ്രീനിവാസ്, സിന്ധു ഷൈജു, ദര്‍ശന ദാമോദരന്‍, അഷ്‌റഫ്‌ ആലംകോഡ്, ഷിറാസ്, മിറാസ് കാസിം, ഫസുലു ബാബു, രാജാ മരംപുടി എന്നിവര്‍  വേഷമിടുന്നു. രഞ്ജിത്ത് ഓച്ചിറ, അനൂപ്‌ പൂന, ഹാരിഷ് തച്ചോടി, സക്കീര്‍ ഹുസൈന്‍ കായം കുളം എന്നിവര്‍ സാങ്കേതികതയിലും, ഷൈജു തേജസ്‌, സുനീര്‍ കോടിയേരി, ഷറഫ് നേമം, റഫീക്ക്, നൌഷാദ്, ശരീഫ് തിരുവമ്പാടി എന്നിവരാണ് അണിയറയിൽ. ജീവിതത്തിന്‍റെ സുരഭില നിമിഷങ്ങള്‍ പങ്കു വെക്കുന്ന സോര്‍ബ പുതുതലമുറക്ക് ആശയപരമായ മികച്ച അനുഭവം ആയിരിക്കുമെന്ന് ക്രിയേറ്റീവ് ക്ലൌഡ് ചെയര്‍മാന്‍ ജോയ് തണങ്ങാടന്‍ പറഞ്ഞു.

English Summary:

Bharat Murali Drama Festival; Zorba Opening Drama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com