ADVERTISEMENT

അബുദാബി ∙ അറബ് മേഖലയിൽ ഏറ്റവും സാമ്പത്തിക ഭദ്രതയുള്ള രാജ്യമായി യുഎഇ. അറബ് സാമ്പത്തിക നിധി (എഎംഎഫ്) പുറത്തിറക്കിയ അറബ് സാമ്പത്തിക ക്ഷമതാ പട്ടികയിലാണ് യുഎഇ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. 

മൊത്തം സാമ്പത്തിക നില, നിക്ഷേപ സൗഹൃദ അന്തരീക്ഷം എന്നീ മേഖലകളിൽ യുഎഇ മറ്റ് അറബ് രാജ്യങ്ങളെ പിന്തള്ളി. അടിസ്ഥാന സൗകര്യം, ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ സബ്സ്ക്രിപ്ഷൻ, ഏറ്റവും കൂടുതൽ വൈദ്യുതി കണക്‌ഷൻ എന്നീ രംഗങ്ങളിലും യുഎഇ തന്നെയാണ് മുന്നിൽ. കപ്പൽ വഴിയുള്ള ചരക്കു നീക്കം, വ്യോമഗതാഗത മേഖല എന്നീ രംഗങ്ങളിൽ രാജ്യാന്തരതലത്തിൽ രണ്ടാം സ്ഥാനവും യുഎഇക്കാണ്. മികച്ച ഭരണം, അഴിമതിരഹിത സർക്കാർ സംവിധാനം, ഭരണനിർവഹണശേഷി എന്നിവയിലും അറബ് രാജ്യങ്ങളിൽ മുന്നിലാണ് യുഎഇ. 

ഉൽപാദനശേഷി വർധിപ്പിക്കുന്നതിലും ഉൽപന്നങ്ങളിലും നിലവാരത്തിലും അറബ് രാജ്യങ്ങൾ പ്രത്യേക താൽപര്യം പ്രകടിപ്പിക്കുന്നതായി എഎംഎഫ് റിപ്പോർട്ട് പറയുന്നു. വിവിധ രാജ്യങ്ങളുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. സാമ്പത്തിക സുസ്ഥിരത, സുസ്ഥിര വളർച്ച, ജീവിത നിലവാരം മെച്ചപ്പെടുത്തൽ എന്നീ ലക്ഷ്യങ്ങൾക്കാണ് രാജ്യങ്ങൾ പരിഗണന നൽകുന്നത്. വിദ്യാഭ്യാസ മേഖലയിലും തൊഴിൽ നൈപുണ്യ വികസനത്തിലും രാജ്യങ്ങൾ വൻ തുക നിക്ഷേപിക്കുന്നു. സേവന മേഖലയിലും ഉൽപാദന മേഖലയിലും സ്വന്തം പൗരന്മാർക്കു വൈദഗ്ധ്യം നൽകാനുള്ള പദ്ധതികൾക്കാണ് ഈ രാജ്യങ്ങൾ പരിഗണന നൽകുന്നത്. 

ചരക്കുനീക്കം, തുറമുഖ വികസനം, ഗതാഗത സൗകര്യം എന്നിവ മെച്ചപ്പെടുത്തുന്നതിലും  മത്സരശേഷി വികസിപ്പിക്കുന്നതിനും ഓരോ അറബ് രാജ്യവും പ്രാധാന്യം നൽകുന്നു. അറബ് മേഖലയുടെ സാമ്പത്തിക വളർച്ചയ്ക്കും തൊഴിൽ അവസര വർധനയ്ക്കും പൗരന്മാരുടെ ജീവിത നിലവാര വികസനത്തിനും ഇപ്പോഴത്തെ നടപടികൾ സഹായിക്കുമെന്നും റിപ്പോർട്ടിലുണ്ട്.

English Summary:

Arab Monetary Fund: UAE tops the Arab world in economic competitiveness

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com