റോഡ് വേയ്സ് പുതിയ ബ്രാൻഡ് ഐഡന്റിറ്റി പ്രകാശനം ചെയ്തു
Mail This Article
ദുബായ് ∙ കസ്റ്റംസ് ക്ലിയറൻസ് ആൻഡ് ട്രാൻസ്പോർട്ട് സേവന രംഗത്തെ പ്രമുഖ സ്ഥാപനമായ റോഡ് വേയ്സ് കസ്റ്റംസ് ക്ലിയറിങ് ആൻഡ് ട്രാൻസ്പോർട്ട് എൽഎൽസിയുടെ പുതിയ ബ്രാൻഡ് ഐഡന്റിറ്റി ദുബായിൽ പ്രകാശനം ചെയ്തു. മാനേജിങ് ഡയറക്ടർ ഷൈജു ചാത്തഞ്ചേരിയുടെ സാന്നിധ്യത്തിൽ സംരംഭകരായ റഫീഖ് അൽ മായാർ, അസൈനാർ ചുങ്കത്ത് എന്നിവർ ചേർന്ന് പുതിയ ലോഗോയുടെ പ്രകാശനം നിർവഹിച്ചു. റിയാസ് കിൽട്ടൻ, മുനീർ അൽ വഫാ, നൗഷീർ, ഷെഫീഖ് അവന്യു,ലത്തീഫ് അൽസറൂനി, സത്താർ മാമ്പ്ര, മുനീഷ് തനേജ എന്നിവർ സംബന്ധിച്ചു. 2016-ൽ പ്രവർത്തനമാരംഭിച്ച റോഡ് വേസ്, മികച്ച സേവനങ്ങൾ നൽകിക്കൊണ്ട് ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് തന്നെ ഈ രംഗത്തെ ശ്രദ്ധേയമായ സ്ഥാപനമായി മാറി. 2022-ലെ ദുബായ് കസ്റ്റംസ് ഡിപ്പാർട്ട്മെന്റിന്റെ ഏറ്റവും മികച്ച കസ്റ്റംസ് ക്ലിയറിങ് ഏജന്റിനുള്ള അംഗീകാരം ഇവരെ തേടിയെത്തിയിട്ടുണ്ട്.
ഇംപോർട്ട്, എക്സ്പോർട്ട്, കസ്റ്റംസ് ക്ലിയറൻസ് സേവന രംഗത്തും മറ്റു ഇതര ലോജിസ്റ്റിക് സർവീസ് മേഖലയിൽ റോഡ് വേസിന് ഇന്ന് യുഎഇ യിലും മറ്റു ജിസിസി രാജ്യങ്ങളിലും ആയിരക്കണക്കിന് സംതൃപ്തരായ ഉപയോക്താക്കളുണ്ട്.ഈ രംഗത്ത് ഏറ്റവും മികച്ച ലോജിസ്റ്റിക്സ് പരിഹാരങ്ങൾ നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും എല്ലാ ദിവസവും 24 മണിക്കൂറും റോഡ് വേയ്സിന്റെ സേവനം ലഭ്യമാണെന്നും മാനേജിങ് ഡയറക്ടർ ഷൈജു ചാത്തഞ്ചേരി പറഞ്ഞു.
പുതിയ ബ്രാൻഡ് ഐഡന്റിറ്റിയുടെ പ്രകാശനത്തോടെ, റോഡ് വേസ് തങ്ങളുടെ സേവനങ്ങൾ കൂടുതൽ മികച്ചതാകാനും യുഎഇയിലെയും ജിസിസിയിലെയും ലോജിസ്റ്റിക്സ് മേഖലയിൽ മുൻനിര സ്ഥാനം ഉറപ്പാക്കാനും ശ്രമിക്കുമെന്നും,തങ്ങളുടെ- പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സുൽത്താൻ ഹൈഡർ ബിൽഡിങ്ങിലെ ഓഫിസ്, ഹത്ത സൂക്ക് ആൻഡ് ഗസ്റ്റ് ഹൗസ് ഷോപ്പ് നമ്പർ 38- ലേക്ക് മാറ്റിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.