ADVERTISEMENT

ദുബായ്∙ സിനിമാ പ്രേമികളുടെ മുന്നിൽ മലൈക്കോട്ടൈ വാലിബൻ വിസ്മയം തീർക്കുന്നത് നടൻ മോഹൻലാൽ കണ്ടത് ദുബായിലെ തിയറ്ററിൽ. റിലീസ് ദിവസം മോഹൻലാൽ ഭാര്യ സുചിത്ര, സന്തത സഹചാരി ആന്‍റണി പെരുമ്പാവൂർ, ഗൾഫിലെ വിതരണക്കാരായ ഫാർസ് ഫിലിംസ് ഉടമ അഹമദ് ഗൊൽഷൻ എന്നിവരുടെ കൂടെയാണ് ദുബായിലെ തിയേറ്ററിൽ സിനിമ കണ്ടത്. ചിത്രം മുഴുവനും കണ്ട മോഹൻലാൽ പക്ഷേ, മാധ്യമപ്രവർത്തകരോട് ഒന്നും സംസാരിക്കാതെയാണ് മടങ്ങിയത്.

ഇന്ന് രാവിലെ 9ന് ദുബായ് ദെയ്റ അൽ ഗുറൈർ സെന്‍ററിലെ സ്റ്റാർ സിനിമയിലായിരന്നു ചിത്രത്തിന്‍റെ വേൾ‍ഡ് പ്രിമിയർ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈകോട്ടൈ വാലിബൻ യുഎഇയിലടക്കം ഗൾഫിലെ മിക്ക തിയറ്ററുകളിലും പ്രദർശനം ആരംഭിച്ചു.  ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ താരം മോഹൻലാലും ഒന്നിക്കുന്ന ആദ്യ സിനിമയെ   ഏറെ പ്രതീക്ഷകളോടെയാണ് പ്രവാസികളും കാത്തിരുന്നത്. എന്നാൽ മിക്കയിടത്തും സമ്മിശ്രപ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.  ദുബായിൽ നിന്നുള്ള മറാത്തി നടി സൊനാലി കുൽക്കർണിയും വാലിബന്റെ ഹൃദയം കവർന്ന രംഗപട്ടണം രംഗറാണി എന്ന നർത്തകിയായി ചിത്രത്തിലുണ്ട്. ഹാസ്യ നടൻ ഡാനിഷ് സെയ്ത്, ഹരീഷ് പേരടി, മനോജ് മോസസ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.  മനോഹരമായ ഛായാഗ്രഹണം നിർവഹിച്ചത് മധു നീലകണ്ഠൻ.  പ്രശാന്ത് പിള്ളയുടെ സംഗീതവും ആസ്വദകർക്ക് മികച്ച അനുഭവം സമ്മാനിക്കുന്നു.

English Summary:

Mohanlal caught a screening of Malaikottai Valiban in Dubai, surrounded by fellow Malayalis

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com