ADVERTISEMENT

ദുബായ് ∙  വേൾഡ് മലയാളി കൗൺസിൽ രാജ്യാന്തര കലാ- സാംസ്കാരിക സമിതി അംബാസിഡറായി പ്രശസ്ത കവിയും, ഗാനരചയിതാവുമായ രാജീവ് ആലുങ്കലിനെ നിമയിച്ചു. ‘ഭാരതീയം-2024’ എന്ന പേരിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷവും, ഡബ്ല്യു എം സി രാജ്യാന്തര കലാ - സാംസ്കാരിക സമിതി പ്രവർത്തന ഉദ്ഘാടനവും നടന്ന ചടങ്ങിൽ, ഗ്ലോബൽ പ്രസിഡന്‍റ്  ജോൺ മത്തായിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഭാരത സംസ്കാര സംകൃതിയും മലയാളഭാഷയുടെ തനിമയും ആഗോള തലത്തിൽ അടയാളപ്പെടുത്തുക എന്നതാണ് സാംസ്ക്കാരിക വേദിയുടെ ലക്ഷ്യമെന്ന്, സമിതി പ്രസിഡന്‍റ്  ചെറിയാൻ. ടി.കീക്കാട്  അറിയിച്ചു.  ചലച്ചിത്ര സംവിധായകൻ ബ്ലസി സമ്മേളനം ഉദ്ഘാടനം ചെയ്തു.

പശ്ചിമ ബംഗാൾ ഗവർണ്ണറുടെ ചീഫ് കമ്മ്യൂണിക്കേഷൻ ഓഫിസർ  അജിത് വെണ്ണിയൂർ, റിട്ട. ഡി.ജി.പി, പി.എം. നായർ തുടങ്ങിയവർ ചടങ്ങിൽ ആശംസകളിർപ്പിച്ചു. വിവിധ രാജ്യങ്ങളിലെ മലയാളി സമൂഹങ്ങളിൽ, വ്യത്യസ്തമായ കലാ സാംസ്‌കാരിക കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്ന് രാജീവ്‌ ആലുങ്കൽ അറിയിച്ചു.

English Summary:

Rajeev Alunkal selected as World Malayali Kala samskarika samithi Ambassador

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com