ADVERTISEMENT

മസ്‌കത്ത് ∙ മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് സൂഖിലുണ്ടായ തീപിടിത്തത്തില്‍ കത്തിയമര്‍ന്നത് 20 ഓളം കടകള്‍. ഇവയില്‍ ഭൂരിഭാഗവും മലയാളികളുടേതാണ്.  ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ആര്‍ക്കും പരുക്കേറ്റിട്ടില്ല.  അഗ്‌നിശനമ സേന തീ നിയന്ത്രണ വിധേയമാക്കി. ആറ് മണിക്കൂര്‍ തുടര്‍ച്ചയായി തീ കത്തിയതോടെയാണ് സൂഖിന്റെ ഭൂരിഭാഗവും കത്തിനശിച്ചത്.

ആറ് മണിക്കൂര്‍ തുടര്‍ച്ചയായി തീ കത്തിയതോടെയാണ് സൂഖിന്റെ ഭൂരിഭാഗവും കത്തിനശിച്ചത്.
ആറ് മണിക്കൂര്‍ തുടര്‍ച്ചയായി തീ കത്തിയതോടെയാണ് സൂഖിന്റെ ഭൂരിഭാഗവും കത്തിനശിച്ചത്.

അപകട കാരണം അറിവായിട്ടില്ല. സൂഖിലെ കടകള്‍ അടച്ചതിനാല്‍ കച്ചവടക്കാരും ഉപഭോക്താക്കളും ഇവിടെ ഇല്ലാതിരുന്നത് ആളപായവും വന്‍ ദുരന്തവും ഒഴിവാക്കി.  നിരവധി കടകളും ഗോഡൗണുകളും വെയര്‍ഹൗസുകളും കത്തിനശിച്ചവയില്‍ പെടുന്നു.

തീപിടിത്തത്തില്‍ കത്തിയമര്‍ന്നത് 20 ഓളം കടകള്‍.
തീപിടിത്തത്തില്‍ കത്തിയമര്‍ന്നത് 20 ഓളം കടകള്‍.

ലക്ഷക്കണക്കിന് റിയാലിന്റെ നാശനഷ്ടം കണക്കാക്കുന്നതായി കച്ചവടക്കാര്‍ പറഞ്ഞു. റമസാന്‍ വിപണി പ്രതീക്ഷിച്ച് സാധനങ്ങള്‍ ഇറക്കിയിരുന്നതെല്ലാം കത്തിനശിച്ചു.

English Summary:

Massive fire in Seeb Souq in Muscat

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com