ADVERTISEMENT

ദോഹ ∙ മലപ്പുറം ജില്ലക്കാരായ ഖത്തറിലെ പ്രവാസികളുടെ വിശാല പൊതുസൗഹൃദ ഇടം എന്ന നിലയിൽ മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ -ഖത്തർ (മജസ്റ്റിക് – മലപ്പുറം) നിലവിൽ വന്നു. ജില്ലയിലെ 16 നിയോജക മണ്ഡലത്തിൽ നിന്നുള്ളവരുടെയും പ്രാതിനിധ്യമുണ്ട്. ചെറിയ വരുമാനക്കാരായ പ്രവാസികൾക്കും കുടുംബങ്ങൾക്കും കൂടി പങ്കാളിത്തമുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

ഭാരവാഹികൾ: നിഹാദ് അലി പൊന്നാനി (പ്രസി), വിനോദ് പുത്തൻവീട്ടിൽ പെരിന്തൽമണ്ണ (ജന.സെക്ര), ജിതിൻ ചകൂത്ത് തിരൂരങ്ങാടി (ട്രഷ), മുനീഷ് താനൂർ, സന്ദീപ് ഗോപിനാഥ്‌, റിയാസ് അഹ്‌മദ് (വൈസ് പ്രസി), ഇസ്മായിൽ കുറുമ്പടി, ഷാഫി മഞ്ചേരി, ശീതൾ വണ്ടൂർ, സൽമാൻ മഞ്ചേരി, സജ്‌ന സാക്കി (സെക്ര). മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

English Summary:

Majestic – Malappuram: A New Association has Come into Existence.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com