സർക്കാർ ക്ഷേമ പദ്ധതികളിൽ പ്രവാസികൾ അവഗണിക്കപെടുന്നു: കേരള പ്രവാസി കോൺഗ്രസ്
Mail This Article
ദുബായ്∙ നാട്ടിലേക്ക് തിരികെ മടങ്ങുന്ന അർഹരായ മുഴുവൻ പ്രവാസികൾക്കും പ്രവാസി ക്ഷേമ പെൻഷൻ അനുവദിക്കണമെന്ന് കേരള പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഏൽ.വി.അജയകുമാർ ആവശ്യപ്പെട്ടു.സർക്കാർ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളിൽ നിന്ന് പ്രവാസി കുടുംബങ്ങൾ പൂർണമായും അവഗണിക്കപ്പെടുന്നു. ഇപ്പോൾ നടപ്പിലാക്കിയ പ്രവാസി പെൻഷൻ പോലും പ്രവാസി ക്ഷേമനിധിയിൽ ചേർന്നവർക്ക് മാത്രമായി ചുരുക്കിയത് അതിന് ഉദാഹരണ മാണെന്നും ആരോപിച്ചു. തൃശൂർ ജില്ല ഇൻകാസ് കമ്മറ്റി നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്‍റ് ബി. പവിത്രൻ അധ്യക്ഷത വഹിച്ചു. ഇൻകാസ് സെൻട്രൽ കമ്മറ്റി വർക്കിങ് പ്രസിഡന്‍റ് ഷാജി പരേത്ത് ഉദ്‌ഘാടനം ചെയ്തു. മിഡിൽ ഈസ്‌റ്റ് കൺവീനർ ഇ. പി. ജോൺസൺ, ഇൻകാസ് ദുബായ് ജനറൽ സെക്രട്ടറി ബി. എ. നാസർ, ട്രഷറർ ടൈറ്റസ് പുല്ലൂരാൻ, വൈസ് പ്രസിഡന്റുമാരായ സി. എ .ബിജു, ബാലകൃഷ്ണൻ ആലിപ്ര, സി. സാദിഖലി, റഫീഖ് മട്ടന്നൂർ, ഷൈജു അമ്മാനപ്പാറ, ഷംസുദ്ദീൻ മുണ്ടേരി, സുലൈമാൻ കറുത്താക്ക, ടോജി മുല്ലശ്ശേരി, സിന്ധു മോഹൻ, തസ്ലിം കരീം, റാഫി കോമലത്ത്, ഷിഹാബ് അബ്ദുൽ കരീം, കെ.കെ.ഷാഫി,ആരിഷ് അബൂബക്കർ, തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി റിയാസ് ചെന്ത്രാപ്പിന്നി, ട്രഷറർ ഫിറോസ് മുഹമ്മദാലി തുടങ്ങിയവർ പ്രസംഗിച്ചു. മാധ്യമപ്രവർത്തകൻ എൽവിസ് ചുമ്മാറിനെ ആദരിച്ചു.