ആഡംബര സൗകര്യങ്ങളോടെ വിശ്രമിക്കാന്‍ നിയോമിൽ ഇനി 'സെയ്നറും'
Mail This Article
×
നിയോം ∙ നിയോമില്‍ സ്വകാര്യ അംഗങ്ങൾക്കായി 'സെയ്നർ' എന്ന പേരിൽ ക്ലബ് വരുന്നു. ശാന്തമായ ഒരു സങ്കേതമാണ് അഖബ തീരത്ത് വാഗ്ദാനം ചെയ്യുന്നത്. അംഗങ്ങള്‍ക്ക് ആഡംബര സൗകര്യങ്ങളോടെ വിശ്രമിക്കാന്‍ ഇവിടെ എത്തിച്ചേരാം. അതിമനോഹരമായ രൂപകല്‍പ്പനയില്‍ വിശ്രമത്തിനും വിനോദത്തിനും അനുയോജ്യമായ അന്തരീക്ഷമാണ് ഇവിടെ സൃഷ്ടിക്കുന്നതെന്ന് സൗദി ടൂറിസം വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
സൗദിയുടെ 500 ബില്യൻ ഡോളറിന്‍റെ മെഗാ ബിസിനസ് ആന്‍ഡ് ടൂറിസം പ്രോജക്റ്റിന്‍റെ ഭാഗമായാണ് ബീച്ച് ഫ്രണ്ട് ക്ലബ് വരുന്നത്. അഖബ ഉള്‍ക്കടലിന്‍റെ അതിമനോഹരമായ തീരപ്രദേശത്ത് പാറക്കെട്ടുകള്‍ക്കിടയിലാകും ഇത് സ്ഥിതിചെയ്യുക.
English Summary:
A Club Comes Called in 'Xaynor' for Members in Neom
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.