കൊടിയത്തൂർ സർവീസ് ഫോറം 35–ാം വാർഷികം ആഘോഷിച്ചു
Mail This Article
ദോഹ ∙ കൊടിയത്തൂർ സർവീസ് ഫോറം ഖത്തരിയത്തൂർ എന്ന പേരിൽ 35–ാം വാർഷികം ആഘോഷിച്ചു. ഒരു വർഷത്തെ പദ്ധതികൾ ഖത്തരിയത്തൂരിന്‍റെ ഭാഗമായി ആവിഷ്കരിച്ചു. 'ഇനായ' എന്ന പേരിൽ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സമുച്ചയം നാട്ടിൽ സ്ഥാപിക്കും. ഐസിസി പ്രസിഡന്‍റ് എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
കൊടിയത്തൂർ മഹല്ല് പള്ളിയിലെ ഖാസി പദവിയിൽ 40 വർഷം പൂർത്തിയാക്കിയ എം എ അബ്ദുസ്സലാം മൗലവി, പ്രസിഡന്‍റ് അബ്ദുല്ല യാസീൻ, അംഗങ്ങളാ എ എം മുഹമ്മദ് അഷറഫ് , വി കെ അബ്ദുല്ല എന്നിവരെ ആദരിച്ചു. സംഘാടക സമിതി ചെയർമാൻ പി അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. സ്ഥാപക അംഗങ്ങളായ കാവിൽ അബ്ദുറഹ്മാൻ, പി അബ്ദുൽ അസീസ്, കെ ടി കുഞ്ഞി മൊയ്തീൻ, ടി പി മുഹമ്മദ്, പുതിയോട്ടിൽ മുഹമ്മദ് എന്നിവർക്ക് എം എ അബ്ദുസ്സലാം മൗലവി ഉപഹാരം നൽകി. സിദ്ദീഖ് പുറായിൽ, കെ ടി നിസാർ അഹമ്മദ് , ബഷീർ തുവാരിക്കൽ, സാലിഹ് നെല്ലിക്കാപറമ്പ്, സിറാജ് പുളിക്കൽ, സെക്രട്ടറി സി കെ റഫീഖ്, കൺവീനർ ഇ എ നാസർ എന്നിവർ പ്രസംഗിച്ചു. പി പി മുജീബ് റഹ്മാൻ ഖുര്‍ആൻ പാരായണം നടത്തി. കൊടിയത്തൂർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം ടി റിയാസ്, പി പി അബ്ദുറഹ്മാൻ, ഉമർ പുതിയോട്ടിൽ, ഡോ ടി ടി അബ്ദുൽ വഹാബ്, ഡോ അബ്ദുൽ മജീദ് മാളിയേക്കൽ, എം ഇമ്പിച്ചാലി, നജീബ് മുസ്‌ലിയാരകത്ത്, പി വി അമീൻ, എ എം ഷാക്കിർ, അമീൻ കൊടിയത്തൂർ, അനീസ് കലങ്ങോട്ട്, കെ ടി ഷാനിബ്, അൻസാർ അരിമ്പ്ര, ഹാമിദ് ഹുസൈൻ കാവിൽ, നവാസ് ഖാൻ, വി കെ ആഷിഖ് എന്നിവർ സമ്മാനങ്ങൾ നൽകി.
ഇല്ല്യാസ് കൊളായിൽ, വി വി ഷഫീഖ്, എം എ അസീസ്, കെ തുഫൈൽ, എ എം മുഹമ്മദ് മുജീബ്, എൻ മുജീബ്, ഫയാസ് കാരക്കുറ്റി, കെ അമീറലി, പി പി ഫിറോസ്, എം കെ മനാഫ്, ഷരീഫ് കുറ്റ്യോട്ട്, വനിതാ വിങ്ങിലെ രേഷ്മ ജാബിർ, താഹിറ അമീൻ, മർവ യാസീൻ, മുർഷിദ പർവിൻ , റാനിയ ഇല്ല്യാസ്, അൽഫ ലുഖ്മാൻ, നാഫിയ ഷാക്കിർ, ലബീബ അഷാഫ്, ഫാക്കിറ അമീൻ , സഫ്ന ഫിൽസർ എന്നിവർ നേതൃത്വം നൽകി. ഷൈജൽ ഒടുങ്ങാട് രചനയും സീനത്ത് മുജീബ് സംവിധാനവും നിർവ്വഹിച്ച സ്വാഗതഗാനം ആലപിച്ചു. കലാപ്രകടനങ്ങളും റിയാസ് കരിയാട് നയിച്ച ഗാനമേളയും ഉണ്ടായിരുന്നു. സഫീർ വാടാനപ്പള്ളി, അമീൻ ചാലക്കൽ എന്നിവർ പരിപാടി നിയന്ത്രിച്ചു. സ്പോർട്ട്സ് ഫെസ്റ്റിൽ കെ എസ് എഫ് (ഫുട്ബോൾ ), നെല്ലിക്കാപറമ്പ് സൗഹൃദ വേദി (കമ്പവലി) ചാംപ്യൻമാരായി. ചേന്ദമംഗല്ലൂർ, മാവൂർ, ചെറുവാടി, പാഴൂർ ടീമുകൾ മാറ്റുരച്ചു.