ADVERTISEMENT

ദുബായ് ∙ കൊലപാതകക്കേസിൽ 25 വർഷം തടവിനു ശിക്ഷിക്കപ്പെട്ടു ദുബായ് ജയിലിൽ കഴിഞ്ഞിരുന്ന 5 തെലങ്കാന സ്വദേശികൾ മോചിതരായി. കൊല്ലപ്പെട്ട നേപ്പാൾ സ്വദേശിയുടെ കുടുംബം മാപ്പ് നൽകിയതിനെതുടർന്ന് 18 വർഷത്തിനുശേഷമാണ് മോചനം ലഭിച്ചത്. തെലങ്കാന മന്ത്രി നേപ്പാളിലെത്തി കുടുംബത്തിൽനിന്ന് എതിർപ്പില്ലാ രേഖ വാങ്ങി ഇന്ത്യൻ കോൺസുലേറ്റ് മുഖേന യുഎഇ അധികൃതർക്കു സമർപ്പിക്കുകയായിരുന്നു. 2005ൽ നിർമാണ കമ്പനിയിൽ ജോലി ചെയ്യവെ നേപ്പാളി സെക്യൂരിറ്റി ഉദ്യോഗസ്ഥനുമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വിചാരണക്കോടതി 10 വർഷത്തെ ശിക്ഷ വിധിച്ചത് അപ്പീൽ കോടതി പിന്നീട് 25 വർഷമാക്കി കൂട്ടുകയായിരുന്നു.

English Summary:

5 Indian Men, Released from Dubai Jail after 18 Years.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com