ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിലെ തുറമുഖങ്ങളിലെ യാത്രക്കാർക്കും നാവികർക്കും തൊഴിലാളികൾക്കും ഏത് സമയത്തും മെഡിക്കൽ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി അഞ്ച് മറൈൻ ഹെൽത്ത് സെന്‍ററുകൾ അനുവദിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സോർ പോർട്ട് ഹെൽത്ത് സെന്‍റർ, ദോഹ പോർട്ട് ഹെൽത്ത് സെന്‍റർ, ഷുവൈഖ് പോർട്ട് ഹെൽത്ത് സെന്‍റർ, അഹമ്മദി പോർട്ട് ഹെൽത്ത് സെന്‍റർ, ഷുഐബ പോർട്ട് ഹെൽത്ത് സെന്‍റർ എന്നിവയാണ് അഞ്ച് കേന്ദ്രങ്ങൾ.

ഈ കേന്ദ്രങ്ങളിൽ പ്രഥമശുശ്രൂഷാ സേവനങ്ങൾ, അടിയന്തര സാഹചര്യങ്ങളിലെ പരിചരണം, വിദേശത്ത് നിന്ന് വരാൻ സാധ്യതയുള്ള രോഗങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിന് ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പുകൾ തുടങ്ങിയ  സേവനങ്ങൾ ലഭ്യമായിരിക്കും. കടലിൽ ആരോഗ്യസംബന്ധമായ പ്രാഥമിക സേവനങ്ങൾ, മെഡിക്കൽ ഫോമുകളും പെർമിറ്റുകളും ഇഷ്യൂ ചെയ്യുകയോ പുതുക്കുകയോ ചെയ്യുക, ശുചിത്വ നിയന്ത്രണ സർട്ടിഫിക്കറ്റ് നൽകുക, മറൈൻ ഹെൽത്ത് ഡിക്ലറേഷൻ ഫോം,  രാജ്യാന്തര വാക്സിനേഷൻ സർട്ടിഫിക്കറ്റ്,  കൂടാതെ കപ്പൽ യാത്രയ്ക്ക് നൽകുന്ന അനുമതിപത്രം എന്നീ സേവനങ്ങളും ഹെൽത്ത് സെന്‍ററുകളിൽ ലഭ്യമായിരിക്കും.

English Summary:

Kuwait Ministry of Health Approved Five Marine Health Centers

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com