ADVERTISEMENT

ഷാർജ∙ ഷാർജയിലെ അൽ മംസാർ ബീച്ചിൽ ജെറ്റ് സ്‌കികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 വയസ്സുകാരി മരിച്ചു. ഇന്നലെ വൈകിട്ട് 6.30നായിരുന്നു അപകടം. റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് പൊലീസ് പട്രോളിങ്ങും ദേശീയ ആംബുലൻസ് ജീവനക്കാരും ഉടനെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

പെൺകുട്ടിയും 20 വയസ്സുകാരനായ സഹോദരനും ഓടിച്ച ജെറ്റ് സ്കീ മറ്റൊരു ജെറ്റ് സ്കീയിൽ ഇടിക്കുകയായിരുന്നു. പെൺകുട്ടി തൽക്ഷണം മരിച്ചു. ഗുരുതരമായി പരുക്കേറ്റ സഹോദരൻ ആശുപത്രിയിൽ ചികിത്സയിലാണ്.  സംഭവത്തിൽ ബുഹൈറ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കാനും മറ്റും ജെറ്റ് സ്കീ വാടകയ്ക്ക് നൽകുന്ന കടയുടെ ഉടമയെ പൊലീസ് ചോദ്യം ചെയ്തു.  അതേസമയം രണ്ടാമത്തെ ജെറ്റ് സ്കി ഓടിച്ച  വ്യക്തിക്ക് പരുക്കില്ല. ഇയാളെ പബ്ലിക് പ്രോസിക്യൂഷൻ വിട്ടയച്ചെങ്കിലും പിന്നീട് ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് അറിയിച്ചു.

English Summary:

The girl died from her injuries sustained in a jet ski collision.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com