ADVERTISEMENT

അബഹ ∙ 2026 ലെ ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള രണ്ടാം റൗണ്ടിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ  നേരിടും.  സൗദി സമയം രാത്രി പത്തിനാണ് അബഹയിലെ കിങ് ഫഹദ് റോഡിൽ ബാഹസ് പാലത്തിന് സമീപമുള്ള ‘ദമഖ് മൌണ്ടയ്ൻ എന്നറിയപ്പെടുന്ന അമീർ സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 23 അംഗ ഇന്ത്യൻ ടീം ഇക്കഴിഞ്ഞ വെള്ളിയാഴ്ച അബഹയിൽ എത്തിയിട്ടുണ്ട്. സൗദിയിൽ ഇത് ആദ്യമായാണ് ഇന്ത്യൻ ടീം ലോകകപ്പ് യോഗ്യത മത്സരത്തിന് എത്തുന്നത്. അബഹയിലെ തണുത്ത കാലാവസ്ഥ ഇന്ത്യൻ ടീമിന് അനുകൂലമായിരിക്കുമെന്നാണ് കണക്ക് കൂട്ടൽ.

മലയാളി താരം സഹൽ അബ്ദുസമദ് ഇന്ത്യൻ ടീമിൽ ഉണ്ടങ്കിലും പരിശീലനത്തിനിടയിലെ പരുക്ക് കാരണം ബൂട്ട് അണിയാൻ സാധ്യതയില്ലെന്നാണ് സൂചന. ഇന്ത്യ, കുവൈത്ത്, ഖത്തർ, അഫ്ഗാനിസ്ഥാൻ എന്നിവരടങ്ങിയ ‘എ ഗ്രൂപ്പി’ൽ ഇന്ത്യക്കും കുവൈത്തിനും മൂന്ന് പോയന്‍റ് വീതമാണ് ഉള്ളത്. ആറു പോയൻറുമായി ഖത്തറാണ് ഗ്രൂപ്പിൽ മുന്നിട്ടുനിൽക്കുന്നത്. രണ്ടു മത്സരങ്ങളിലും പരാജയപ്പട്ട അഫ്ഗാനിസ്ഥാന്  പോയന്‍റ് ഒന്നുമില്ല. യോഗ്യത റൗണ്ടിന്‍റെ ഇന്ത്യയിൽ നടന്ന ഉദ്‌ഘാടനമത്സരത്തിൽ ഇന്ത്യ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഖത്തറിനോട് പരാജയപ്പെട്ടിരുന്നു. കുവൈത്തിൽ നടന്ന മത്സരത്തിൽ കുവൈത്തിനെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. പക്ഷേ മൊത്തം ഗോൾ വ്യത്യാസത്തിൽ കുവൈത്താണ് ഇന്ത്യയെക്കാൾ മുന്നിൽ നിൽക്കുന്നത്.

ഇന്ത്യയും അഫ്ഗാനിസ്ഥൻ ഫുട്ബാൾ മത്സരത്തിൽ അബഹയിലെ കാലാവസ്ഥ ഇന്ത്യൻ പ്രതീക്ഷകൾക്ക് ഗുണകരമാകുമെന്ന് മലയാളി ഇന്ത്യൻ താരം സഹൽ അബ്ദുൽ സമദ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച അബഹയിൽ എത്തിയ ടീം ഇവിടെ  മികച്ച പരിശീലനം നടത്തി തയ്യാറെടത്തു കഴിഞ്ഞതായും മത്സരത്തിനായി കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി. ടീം സജ്ജമാണെന്ന് ഇന്ത്യൻ ടീം കോച്ച് കൊയേഷ്യക്കാരനായ ഇഗോർ സ്റ്റിമാക് അറിയിച്ചു. സൗദിയിൽ ആദ്യമായി കളിക്കാൻ എത്തുന്ന ഇന്ത്യൻ ടീമിന് അബഹയിലെ പ്രവാസി ഫുട്ബാൾ ക്ലബ്ബുകളായ ഫാൽക്കൺ എഫ്.സി, മെട്രോ സ്പോട്സ് എന്നിവയും അബഹ പ്രവാസി മലയാളി കൂട്ടായ്മയായ സ്റ്റാർ ഓഫ് അബഹയും സ്വീകരണം നൽകി. ഇന്ന് അബഹയിൽ നടക്കുന്ന മത്സരം 2026ലെ ഫിഫ ലോകകപ്പിലേക്കും 2027-ൽ സൗദിയിൽ നടക്കാനിരിക്കുന്ന ഏഷ്യകപ്പ് ടൂർണമെൻറിലേക്കുമുള്ള യോഗ്യത റൗണ്ട്  പ്രവേശനത്തിന്‍റെ ഭാഗമാണ്. ഇന്ത്യൻ ടീം എത്തിയത് ഫുട്ബോളിന് ഏറെ ആരാധകരുള്ള അബഹയിലെ  ഇന്ത്യൻ പ്രവാസികൾക്കും ആവേശം സമ്മാനിക്കുന്നുണ്ട്. മൽസരം വീക്ഷിക്കുന്നതിന് ദമഖ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം സൗജന്യമാണ്.

English Summary:

2026 FIFA World Cup Qualifiers India and Afghanistan Match is Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com