ADVERTISEMENT

ദുബായ് ∙ യുഎഇയിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ഓശാന ഞായർ ശുശ്രൂഷകൾ നടന്നു. കുരുത്തോലയുമായി വിശ്വാസികൾ പ്രദക്ഷിണം നടത്തി. ഇന്നു മുതൽ പീഡാനുഭവ വാര ശുശ്രൂഷകൾ നടക്കും.എല്ലാ ദിവസവും പ്രത്യേക സന്ധ്യാ നമസ്കാരം നടക്കും.

oshana-special-services-in-churches
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ഓശാന ശുശ്രൂഷയ്ക്ക് കൽക്കട്ട ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് നേതൃത്വം നൽകുന്നു.
oshana-special-services-in-churches
ഷാർജ സെന്റ് മൈക്കിൾസ് മലങ്കര കത്തോലിക്ക ഇടവകയുടെ ഓശാന ശുശ്രൂഷയ്ക്കു വികാരി ഫാ ഡോ. റെജി വർഗീസ് മനക്കലേട്ട് നേതൃത്വം നൽകുന്നു.

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ അലക്‌സിയോസ് മാർ യൗസേബിയോസും ദുബായ് മാർത്തോമ്മാ പള്ളിയിൽ ഡോ. ഐസക്ക് മാർ പീലക്സിനോസ്, ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഗീവർഗീസ് മാർ പക്കോമിയോസ്, ഷാർജ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ ഗീവർഗീസ് മാർ സ്തേഫാനോസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 

English Summary:

Oshana Special services in churches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com