ADVERTISEMENT

മക്ക ∙ ഭിന്നശേഷിക്കാരായ വിശ്വാസികൾക്ക് മസ്‌ജിദുൽ ഹറമിൽ പ്രത്യേക പ്രാർഥന സ്ഥലങ്ങൾ ഒരുക്കി ഇരുഹറം കാര്യാലയ വിഭാഗം. കിങ്‌ ഫഹദ് എക്സ്പാൻഷനിലെ നിയുക്ത സ്ഥലങ്ങൾ ഭിന്നശേഷിക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തി.

ഭിന്നശേഷിക്കാർക്ക് മസ്‌ജിദുൽ ഹറമിലേക്ക് പ്രവേശിക്കുന്നതിനായി പ്രത്യേകം പ്രവേശന കവാടങ്ങളുമുണ്ട്. ഭിന്നശേഷിക്കാരായ പുരുഷന്മാർ ഗേറ്റ് 91ന് എതിർവശത്തുള്ള ഒന്നാം നില, ഷുബൈക ബ്രിഡ്‌ജ്‌ ഗേറ്റ് നമ്പർ 68ന് എതിർവശത്തുള്ള ഒന്നാം നില, ഷുബൈക സ്റ്റെയർകേസിന് അടുത്തുള്ള താഴത്തെ നിലയിലെ ഗേറ്റ് നമ്പർ 68 എന്നിവയിലൂടെയാണ് പ്രാർഥനാ സ്ഥലങ്ങളിലേക്ക് പ്രവേശിക്കേണ്ടത്. സ്ത്രീകൾക്ക് താഴത്തെ നിലയിലെ ഗേറ്റ് 88 വഴിയോ ഒന്നാം നിലയിലെ ഗേറ്റ് 65 ലൂടെയോ പ്രാർഥന ഏരിയ നമ്പർ 15 ലൂടെയോ പ്രവേശിക്കാം.

English Summary:

Special areas for differently-abled believers in Masjid al-Haram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com