കുവൈത്തിൽ നിന്ന് പ്രവാസികൾ അയയ്ക്കുന്ന പണം കുറയുന്നു

Mail This Article
×
കുവൈത്ത് സിറ്റി ∙ കുവൈത്തിൽനിന്ന് വിദേശത്തേക്കുള്ള പണമൊഴുക്ക് 28.47% കുറഞ്ഞു. 2023ൽ 386.7 കോടി ദിനാറാണ് പ്രവാസികൾ അയച്ചത്. 2022ൽ ഇത് 540.6 കോടിയായിരുന്നെന്ന് കുവൈത്ത് സെൻട്രൽ ബാങ്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. വിദേശത്തേക്കുള്ള പണമൊഴുക്കിൽ 2017 മുതൽ 2021 വരെ ക്രമാനുഗത വളർച്ച പ്രകടമായിരുന്നുവെങ്കിലും 2022 മുതൽ കുറയുകയാണെന്നും ചൂണ്ടിക്കാട്ടുന്നു. കുവൈത്തിൽ സ്വദേശിവൽക്കരണം ശക്തമാക്കിയതും വീസ നിയന്ത്രണവുമെല്ലാം പണമൊഴുക്ക് കുറയ്ക്കുന്നതിലേക്കു നയിച്ചതായാണ് സൂചന.
English Summary:
Expatriate remittances from Kuwait decreased last year
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.