റീഡിങ് ഫെസ്റ്റിൽ ഡാൻസും കാണാം പാട്ടും കേൾക്കാം
Mail This Article
×
ഷാർജ ∙ കുട്ടികളുടെ വായന ഉത്സവത്തിൽ ഇന്ന് അറബിക് ഗായിക റഷ റിസ്ക്കിന്റെ സംഗീത പരിപാടിയും ആഫ്രിക്കയിലെ മസാക്ക കിഡ്സിന്റെ ഡാൻസും ആസ്വദിക്കാം. ബോൾറൂം തിയറ്ററിൽ ഹം ഭി അഗർ ബച്ചേ ഹോത്തേ എന്നു പേരിട്ട പരിപാടിയിൽ പാക്കിസ്ഥാനി നാടക രചയിതാവ് വസീം ബദാമി വൈകുന്നേരം 5ന് കഥകൾ പറയും.
റീഡിങ് ഫെസ്റ്റിവലിൽ ലക്ഷക്കണക്കിനു പുസ്തകങ്ങളാണ് കുട്ടികളെ കാത്തിരിക്കുന്നത്. 186 പ്രസാധകരുടെ പുസ്തകങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. ഓരോ ദിവസവും കുട്ടികൾക്കായി ശിൽപശാലകൾ നടക്കുന്നുണ്ട്. ഫർണിച്ചർ നിർമാണം, കാർ നിർമാണം തുടങ്ങിയവയിൽ കഴിഞ്ഞ ദിവസം ശിൽപശാല നടന്നു. സ്വന്തമായി നിർമിച്ച വസ്ത്രങ്ങളുമായി കുട്ടികളുടെ ഫാഷൻ ഷോയും അരങ്ങേറി.
English Summary:
Sharjah Reading Festival
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.