വേൾഡ് ആർട്ട് ദുബായ് 2024 സംഘടിപ്പിച്ചു
Mail This Article
ദുബായ് ∙ ചിത്രകാരി നജാ മുസ്തഫയുടെ നേതൃത്വത്തിൽ ഇന്‍റർനാഷനൽ സ്റ്റുഡിയോ ഓഫ് ആർട്ട് ആൻഡ് ഗാലറീസ് വേൾഡ് ആർട്ട് ദുബായ് 2024 സംഘടിപ്പിച്ചു. ചിത്രകാരി റുക്‌സീന മുസ്തഫ നേതൃത്വം നൽകിയ ഈ വർഷത്തെ വേൾഡ് ആർട്ട് ദുബായ് 2024, ലോകത്തെമ്പാടുമുള്ള 35 പ്രതിഭാധനരായ കലാകാരന്മാരെ ഒരുമിച്ച് കൊണ്ടുവന്നു. ചിത്രകാരി നജാ മുസ്തഫയും സംഘവും ചേർന്നാണ് ഈ പ്രദർശനം ക്യൂറേറ്റ് ചെയ്തത്. ബോൾഡ് പെയിന്‍റിങുകളും സങ്കീർണ്ണമായ സമ്മിശ്ര മാധ്യമങ്ങളും ഉൾപ്പെടെ വിവിധ ശൈലികളിലുള്ള ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ഓരോ കലാസൃഷ്ടിയും ഒരു സവിശേഷമായ കഥ പറഞ്ഞുകൊണ്ട് കാഴ്ചക്കാരെ ആഴത്തിലുള്ള ചിന്തകളിലേക്ക് നയിച്ചുവെന്ന് റുക്സീന പറഞ്ഞു. വേൾഡ് ആർട്ട് ദുബായ് 2024, കലാകാരന്മാർക്ക് അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാനും പരസ്പരം ആശയവിനിമയം നടത്താനും സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കാനും ഒരു വേദിയൊരുക്കിയെന്ന് റുക്സീന പറഞ്ഞു.
ഇന്ത്യൻ ചിത്രകാരന്മാരായ എകെ, ആന്യ ദാസ്, അനന്തു, അനിതാ ബാലാജി, അഞ്ജലി സുപെ, ഭൈരവി സിങ്, ബിനി മേനോൻ, ധന്യ കെ.രാമകൃഷ്ണൻ, ഫാത്തിമ ഖാൻ, റെനിറ്റ പിന്‍റോ, റിദ്ദി ഷാ, ശില്പ ശ്രീനിവാസ്, കാതറിൻ ആനന്ദ്, ഖദീജ നൂർ, നജ മുസ്തഫ, നിവീൻ ഉനസ്, എന്നിവരും അഗദ് സാനിയാൻ നറിൻ(റഷ്യ), ഡാനിയ ലോല(സിറിയ), ഫർനാസ് ഫരീദ്(ഇറാൻ), ഹദീൽ ബുസ്താമി(ജോർദാൻ), ഇൻഗ ബുത്കുടെ(ഉക്രെയിൻ), ഇസബെല്ല കനാസ്(ഇറ്റലി–ബെൽജിയം), ലോറ ഫബീറോ(സ്പെയിൻ), മാർക് ബാസിൽ, ലൂസി ഇബ്രാഹിം(ലബനൻ), മഹബ്ബെഹ് മവാഖത്(സിറിയ), മൗന ഫെർസി സഗീർ (തുനീസിയ), നവീൻ അബു സംറ(പോളണ്ട്), നൂറീ ജുനേജ(പാക്കിസ്ഥാൻ), ഒക്സാന എലിസീവ(റഷ്യ), റിജ ഉമർ(പാക്കിസ്ഥാൻ), ഷാഫിയ അസ് ലം അഹമദ്(ശ്രീലങ്ക), സിയാമക് ഗൊഹാരി, സൊറൂഷ് നശെൽസ്താനി, മറിയം മൊൻതസറി(ഇറാൻ) എന്നിവരും പങ്കെടുത്തു.