ADVERTISEMENT

ദുബായ് ∙ ആത്മവിശ്വാസവും പ്രതിഭയുമുള്ള വനിതകളെ സമൂഹത്തിനു പരിചയപ്പെടുത്താനും അംഗീകരിക്കാനുമുള്ള വേദിയായ  'ഭീമ സൂപ്പർവുമൺ'. മത്സരത്തിന്റെ മൂന്നാം സീസൺ ആരംഭിക്കുന്നു.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എന്തുകൊണ്ടാണ് സൂപ്പർ വുമൺ ആകുന്നത് എന്ന് വിശദീകരിക്കുന്ന 2 മിനിറ്റുള്ള വിഡിയോ ഷൂട്ട് ചെയ്ത് 054 300 2680 എന്ന നമ്പറിലേക്ക്  വാട്സാപ് വഴി അയച്ചു പ്രാഥമിക എൻട്രി നേടാം. റജിസ്‌ട്രേഷനുള്ള അവസാന ദിവസം 17. തിരഞ്ഞെടുക്കപ്പെടുന്നർക്ക് 25നു ഷാർജ സഫാരി മാളിൽ നടക്കുന്ന ഓഡിഷനിൽ പങ്കെടുക്കാം. ഗ്രൂപ്പ് ഡാൻസ് മത്സരമാണ് ഓഡിഷനിലെ പ്രധാന ഇനം. 

5 മുതൽ 12 അംഗങ്ങൾ അടങ്ങുന്ന ടീമുകളിൽ വിജയം നേടുന്നവർക്ക് ഭീമ ജ്വല്ലേഴ്സിൽ നിന്ന് 5000 ദിർഹത്തിന്റെ സ്വർണാഭരങ്ങൾ സ്വന്തമാക്കാനുള്ള വൗച്ചറാണ് സമ്മാനം. ജൂൺ 22നു ഷാർജ എക്‌സ്‌പോ സെന്ററിലാണ് ഗ്രാൻഡ് ഫിനാലെ. 10 പേരാണ് ഫൈനലിൽ പ്രവേശിക്കുക. വിജയിക്ക് ഭീമയുടെ 100 ഗ്രാം സ്വർണമാണ്  സമ്മാനം. ഈ വർഷം ദ് ബെസ്റ്റ് ഹെയർ മത്സരവും നടക്കും. നിയോ ഹെയർ ലോഷൻ ആണ് സ്പോൺസർമാർ. ആപ്പിൾ ഐ ഫോൺ 15 പ്രൊ മാക്സ് ബെസ്റ്റ് ഹെയർ വിജയിക്ക് ലഭിക്കും. ഗ്രാൻഡ് ഫിനാലയിൽ നരേഷ് അയ്യരും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടിയും നടക്കും. ഇക്വിറ്റി പ്ലസ് അഡ്വർടൈസിങ് ഇവന്റ് മാനേജ്മെന്റിന്റെ  മേൽനോട്ടത്തിലാണ് പരിപാടി.

English Summary:

Bheema Superwoman Contest Season 3 : Registration Begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com