‘മാർ ഇവാനിയോസ് ബാസ്കറ്റ്ബോൾ ജൂൺ ഒന്നിന്
Mail This Article
×
ദുബായ് ∙ തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിലെ പൂർവവിദ്യാർഥി കൂട്ടായ്മ ‘അമിക്കോസ് യുഎഇ ചാപ്റ്റർ’ സംഘടിപ്പിക്കുന്ന ‘മാർ ഇവാനിയോസ് ട്രോഫി ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ്ബോൾ ടൂർണമെന്റ് ജൂൺ ഒന്നിന് ദുബായ് മുഹൈസിനയിലുള്ള ഇത്തിസലാത്ത് അക്കാദമി ഇൻഡോർ കോർട്ടിൽ നടക്കും.
രാവിലെ 11ന് ആരംഭിക്കുന്ന ടൂർണമെന്റിൽ 6 ടീമുകൾക്കാണ് അവസരം. ടീം അംഗങ്ങൾ കേരളത്തിലെ കോളജുകളിലെ പൂർവ വിദ്യാർഥികൾ ആയിരിക്കണം. മത്സരങ്ങൾക്കു പുറമെ കാണികൾക്കു പങ്കെടുക്കാവുന്ന വിനോദ പരിപാടികളും ഭക്ഷ്യ സ്റ്റാളുകളും ഒരുക്കും. ഫൈനൽ വൈകിട്ട് 7ന്. പ്രവേശനം പാസ് മൂലം. കൂടുതൽ വിവരങ്ങൾക്കും ടീം റജിസ്ട്രേഷനുമായി വിളിക്കുക: 0527238909 (തോമസ് വർഗീസ്, സ്പോർട്സ് സെക്രട്ടറി).
English Summary:
Mar Ivanios Trophy Intercollegiate Basketball Tournament on June 1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.