ADVERTISEMENT

അബുദാബി ∙ ഗ്ലോബൽ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ സംഘടിപ്പിച്ച ഗോൾ 2024 (ജനറേറ്റ്, ഓബ്സർവ്, അപ്പ്ലൈ ആൻഡ് ലേൺ) ദേശീയതല മത്സരത്തിൽ  ഇന്ത്യാ ഇന്റർനാഷണൽ സ്കൂളിന് വിജയം. ശാസ്ത്ര വിഭാഗത്തിൽ ഷെയ്ഖ മുഹമ്മദ്, അഫിയ മെഹ്റിൻ, രിയ ഫഹ്മാ, മിസ്ബാ ഫാത്തിമ എന്നിവർ ഒന്നാം സ്ഥാനം നേടി. സാമൂഹിക ശാസ്ത്ര വിഭാഗത്തിൽ ശ്രീറാം മേനോൻ, പ്രതിക് പോൾ കൃഷ്ണ, സിന്ധു നെടുഞ്ചെഴിയാൻ, ദിവ്യ കണ്ട എന്നിവരാണ് വിജയികളായത്.

യുഎഇയുടെ സസ്‌റ്റൈനബിലിറ്റി വർഷം 2024ൻ്റെ ഭാഗമായിട്ടുള്ള ഈ മത്സരം പുതിയ കഴിവുകൾ വികസിപ്പിക്കുക, ബന്ധങ്ങൾ സ്ഥാപിക്കുക, നവീന ട്രെൻഡുകൾ കണ്ടെത്തുക, നേതൃഗുണങ്ങൾ പ്രകടിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ വിദ്യാർത്ഥികൾക്ക് അവസരം നൽകി. പേസ് ഗ്രൂപ്പ് സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം, അസിസ്റ്റന്റ് ഡയറക്ടർ സഫ ആസാദ്, സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി എന്നിവർ  വിജയികളെയും അതിനു വഴിയൊരുക്കിയ  അക്കാദമിക് തലവന്മാരെയും അധ്യാപകരെയും അഭിനന്ദിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com