ഒഐസിസി രാജീവ് ഗാന്ധി അനുസ്മരണം

Mail This Article
ദമാം ∙ മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ഒഐസിസി കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ നടത്തി. അനുസ്മരണസമ്മേളനം, പുഷ്പാർച്ചന, പ്രാർഥന എന്നിവയും പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തി.
∙ അൽ ഹസ ഒഐസിസി രാജീവ് ഗാന്ധി അനുസ്മരണം
അൽ ഹസ ∙ മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാമത് രക്തസാക്ഷിത്വ ദിനം ഒഐസിസി അൽ ഹസ്സ ഏരിയ കമ്മിറ്റി വിവിധ പരിപാടികളോടെ ആചരിച്ചു.
ആക്ടിങ് പ്രസിഡന്റ് അർശദ് ദേശമംഗലം അധ്യക്ഷത വഹിച്ചു. നവാസ് കൊല്ലം, റഫീഖ് വയനാട്, മൊയ്തു അടാടിയിൽ, അഷ്റഫ് കരുവാത്ത്, റിജോ ഉലഹന്നാൻ, ഷിബു മുസ്തഫ, ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ, ട്രഷറർ ഷിജോമോൻ വർഗീസ് എന്നിവർ രാജീവ് ഗാന്ധി അനുസ്മരണ പ്രസംഗം നടത്തി. പ്രവർത്തകർ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ജവഹർ ബാലമഞ്ച് പ്രവർത്തകരുടെ നേതൃത്വത്തിൽ സർവ്വ മത പ്രാർഥനകളും ദേശീയ ഗാനാലാപനവും നടത്തി. സിജൊ രാമപുരം, നവാസ് അൽനജ, അനിൽകുമാർ സുക്കൈക്ക്, മുരളീധരൻ ചെങ്ങന്നൂർ, ശംസു മഹാസിൻ, ഷാജി പട്ടാമ്പി, ജിബിൻ മാത്യു, റിസ്വാൻ ഷിബു, അറൈൻ സിജൊ എന്നിവർ നേതൃത്വം നൽകി.
∙ ദമാം ഒഐസിസി രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിന അനുസ്മരണം
ദമാം ∙ ഒഐസിസി ദമാം റീജീയനൽ കമ്മിറ്റി രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിന അനുസ്മരണ സമ്മേളനം നടത്തി. റീജീയനൽ പ്രസിഡന്റ് ഇ.കെ. സലിമിന്റെ അധ്യക്ഷതയിൽ സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉദ്‌ഘാടനം ചെയ്തു.
ഗ്ലോബൽ വൈസ് പ്രസിഡന്റ് സി. അബ്ദുൽ ഹമീദ് അനുസ്മരണ പ്രഭാഷണം നടത്തി. ഗ്ലോബൽ പ്രതിനിധികളായ ഹനീഫ് റാവുത്തർ, ജോൺ കോശി, സിറാജ് പുറക്കാട്, നാഷനൽ പ്രതിനിധി ചന്ദ്രമോമോഹൻ, വിൽസൺ തടത്തിൽ, നൗഷാദ് തഴവ, ഷിജില ഹമീദ്, സിന്ധു ബിനു, ഷംസ് കൊല്ലം, അബ്ദുൽ ഖരീം, ലിബി ജയിംസ്, ജേക്കബ്ബ് പാറയ്ക്കൽ, സക്കീർ പറമ്പിൽ, രാധിക ശ്യാംപ്രകാശ്, നിഷാദ് കുഞ്ചു, കെ.പി.മനോജ്, അസിഫ് താനൂർ, അസ് ലം ഫറോക്ക്, ജോണി പുതിയറ, അൻവർ സാദിഖ്, ലാൽ അമീൻ, ശ്യാം പ്രകാശ്, ബിനു പുരുഷോത്തമൻ, ഹമീദ് മരക്കാശ്ശേരി, ജോജി ജോസഫ്, അസീസ് കുറ്റ്യാടി, ഷിനാസ് സിറാജുദീൻ, അഡ്വ. ഇസ്മാഈൽ, സുരേന്ദ്രൻ പയ്യന്നൂർ, ഷാരി ജോൺ, ജലീൽ പള്ളാതുരുത്തി, ഷൈൻ കരുനാഗപ്പള്ളി, റോയ് വർഗീസ്, സാജൻ സ്കറിയ, ഹമീദ് കണിച്ചാട്ടിൽ, താജു അയ്യാരിൽ സംഘടനാ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം , ട്രഷറർ പ്രമോദ് പൂപ്പാല എന്നിവർ സംസാരിച്ചു.