ADVERTISEMENT

ജിദ്ദ ∙ ജിദ്ദ വിമാനത്താവളത്തിൽ നിന്നും മക്കയിലേക്ക് അതിവേഗ ട്രെയിനിൽ യാത്ര ചെയ്ത് ഇന്ത്യൻ ഹാജിമാർ. ഇന്ത്യൻ സ്ഥാനപതി ഡോ. സുഹെൽ അജാസ് ഖാനും കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമും സൗദി റെയിൽവേ വൈസ് പ്രസിഡന്റ് ഖാലിദ് അൽ ഹർബി, സൗദി ഹജ്, ഗതാഗത മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവർ ഹാജിമാരോടൊപ്പം ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിലേക്കുള്ള ആദ്യ യാത്രയിൽ പങ്കുചേർന്നു. ജിദ്ദ വിമാനത്താവളത്തിൽ നിന്നും നേരിട്ട് മക്കയിലേക്ക് ട്രെയിനിൽ ഹാജിമാരെ എത്തിക്കുന്ന ആദ്യ അനുഭവമാണിതെന്ന് ഡോ. സുഹെൽ അജാസ് ഖാൻ പറഞ്ഞു.

indian-pilgrims-travel-by-high-speed-train

സാധാരണ രീതിയിൽ ജിദ്ദ വിമാനത്താവളത്തിൽ എത്തുന്ന മുഴുവൻ ഹാജിമാരും ഹജ് സേവന കമ്പനികൾ ഏർപ്പെടുത്തുന്ന ബസുകളിലാണ് മക്കയിലേക്ക് പോകുന്നത്. ഈ വർഷം 10 ലക്ഷം തീർത്ഥാടകർക്ക് അൽ ഹറമൈൻ അതിവേഗ ട്രെയിനിൽ യാത്രാ സൗകര്യം ഒരുക്കുമെന്ന് നേരത്തെ സൗദി അധികൃതർ പ്രഖ്യാപിച്ചിരുന്നു.

English Summary:

Indian pilgrims travel by high-speed train from Jeddah Airport to Mecca

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com