അരുൺ എസ്. കൃഷ്ണന് കേളി യാത്രയയപ്പ് നൽകി

Mail This Article
റിയാദ് ∙ കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ മലാസ് യൂണിറ്റ് അംഗം അരുണിന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നല്‍കി. ഹോസ്പിറ്റാലിറ്റി മേഖലയിൽ ജോലി ചെയ്തിരുന്ന അരുൺ പെരുമ്പാവൂർ സ്വദേശിയാണ്.
യാത്രയയപ്പ് യോഗത്തിൽ സെക്രട്ടറി സമീർ സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് റെനീസ് അധ്യക്ഷത വഹിച്ചു. കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ, കേളി ജോയിന്റ് സെക്രട്ടറിയും മലാസ് ഏരിയ രക്ഷാധികാരി കൺവീനറുമായ സുനിൽകുമാർ, ഏരിയ സെക്രട്ടറി നൗഫൽ, സിസി അംഗം നസീർ മുള്ളൂർക്കര ട്രഷറർ സിമിനേഷ്, ഏരിയ ജോയിന്റ് സെക്രട്ടറി ഷമീം മേലതിൽ, രക്ഷാധികാരി സമിതി അംഗങ്ങൾ, മലാസ് ഏരിയ ഭാരവാഹികൾ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, യൂണിറ്റ് അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അരുൺ എസ് കൃഷ്ണന്നുള്ള യുണിറ്റിന്റെ ഉപഹാരം സെക്രട്ടറി സമീർ കൈമാറി. യാത്രയയപ്പ് ചടങ്ങിന് അരുൺ നന്ദി പറഞ്ഞു.