രാജ്യത്ത് ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ പ്രവാസി കാര്യവകുപ്പ് പുന:സ്ഥാപിക്കും: രമേശ് ചെന്നിത്തല

Mail This Article
ദമാം ∙ മോദി വിരുദ്ധ തരംഗമാണ് ഇന്ന് ഇന്ത്യയിൽ ഉള്ളതെന്നും രാജ്യത്ത് ഇന്ന് ഏറ്റവും വലിയ ആവശ്യം മതേതരത്വം, ജനാധിപത്യം എന്നിവ സംരക്ഷിക്കുകയും വർഗീയതയെ ചെറുക്കുയുമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒഐസിസി ദമാം റീജനൽ കമ്മിറ്റി സംഘടിപ്പിച്ച ലീഡറുമായി മുഖാമുഖം എന്ന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസി വിരുദ്ധ നയങ്ങളുമായിട്ടാണ് മുന്നോട്ട് പോകുന്നത്.
പ്രവാസികാര്യവകുപ്പ് ബിജെപി അധികാരത്തിലെത്തിയതോടെ ഇല്ലാതാക്കി. രാജ്യത്ത് ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ പ്രവാസി കാര്യവകുപ്പ് പുന:സ്ഥാപിക്കും. പ്രവാസികളുടെ പ്രയാസങ്ങളിൽ കാര്യക്ഷമമായി ഇടപ്പെടുന്നതിനുള്ള സംവിധാനം കേരളത്തിൽ യു ഡി എഫ് അധികാരത്തിലെത്തിയാൽ ഉണ്ടാകും, ലോക കേരളസഭ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. കേരളത്തിൽ ബിജെ.പിയെപ്പറ്റി ഒന്നും പറയാത്ത പിണറായി, രാഹുൽ ഗാന്ധിയെ വിമർശിച്ചുനടക്കുന്നത് നാം കണ്ടതാണ്. ഭരണനേട്ടങ്ങളൊന്നും അദ്ദേഹം എവിടെയും പറയുന്നത് കേട്ടില്ല. ശക്തമായ ഭരണവിരുദ്ധവികാരമാണ് കേരളത്തിലും ഉള്ളത്. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്‍റെയും വിലയിരുത്തലാകും.
സാധാരണക്കാരായ ജനങ്ങളുടെ വിഷയങ്ങൾ പരിഹരിക്കുന്നതിനും സാധാരണക്കാരായ പ്രവാസികളുടെ പ്രയാസങ്ങളിലും ഇടപ്പെടുന്നതിനുള്ള സംവിധാനങ്ങളുണ്ടാവണം. അത്തരത്തിലുള്ള സഹായകരമായ സംവിധാനങ്ങൾ യുഡിഎഫ് ആവിഷ്ക്കരിക്കുകയും പ്രവാസി കാര്യവകുപ്പ് പുന:സ്ഥാപിക്കുകയും ചെയ്യുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
റീജനൽ പ്രസിഡന്‍റ് ഇ കെ സലീമിൻറെ അധ്യക്ഷതയിൽ സൗദി നാഷനൽ പ്രസിഡന്‍റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി ഗ്ലോബൽ വൈസ് ചെയർമാനുമായ അഹ്‌മദ് പുളിക്കൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ് സി. അബ്ദുൽ ഹമീദ്, ഗ്ലോബൽ സെക്രട്ടറി അഷ്റഫ് മുവാറ്റുപുഴ,ഗ്ലോബൽ പ്രതിനിധികളായ ഹനീഫ് റാവുത്തർ,സിറാജ് പുറക്കാട്, ജോൺ കോശി, നാഷനൽ പ്രതിനിധികൾ ആയ റഫീഖ് കൂട്ടിലങ്ങാടി, ചന്ദ്രമോഹൻ, വനിതാ വേദി പ്രസിഡന്‍റ് ലിബി ജയിംസ്, ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് ജോണി പുതിയറ, റീജനൽ സംഘടനാ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം. ട്രഷറർ പ്രമോദ് പൂപ്പാല എന്നിവർ പ്രസംഗിച്ചു.
ഗ്ലോബൽ, നാഷനൽ,റീജനൽ,ജില്ലാ, എരിയ നേതാക്കളായ ജോണി പുതിയറ, ഹമീദ് മരക്കാശ്ശേരി, ഷാരി ജോൺ, രാജീവ്, അബ്ദുൽ ഖരീം, ഷിജില ഹമീദ്, അൻവർ സാദിഖ്, തോമസ് തൈപറമ്പിൽ, ദിൽഷാദ്, ജോൺ കോശി, ജോജി ജോസഫ്, അൻവർ വണ്ടൂർ, ചന്ദ്രമോഹൻ, ഗഫൂർ വടകര, ഷരീഫ്, ലിബി ജയിംസ്, എന്നിവർ മുഖാമുഖം പരിപാടിയിൽ പങ്കാളികളായി.
ഷംസ് കൊല്ലം, പി. കെ. അബ്ദുൽ ഖരീം, വിൽസൻ തടത്തിൽ, ഷിജില ഹമീദ്, ഡോ: സിന്ധു ബിനു, സി.ടി ശശി, സക്കീർ പറമ്പിൽ, ജേക്കബ് പറയ്ക്കൽ, അൻവർ വണ്ടൂർ, ആസിഫ് താനൂർ, നിഷാദ് കുഞ്ചു, രാധിക ശ്യാംപ്രകാശ് , മനോജ് കെ.പി, യഹിയ കോയ, ബിനു.പി.ബേബി, ഹുസ്ന ആസിഫ്, അബ്ദുൽ റഷീദ് റാവുത്തർ വിവിധ ജില്ലാ എരിയ പ്രസിഡന്‍റുമാർ, ജനറൽ സെക്രട്ടറിമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.