പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം രേഖപ്പെടുത്തി ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Mail This Article
അജ്മാൻ∙ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ മുൻ കാല പ്രവർത്തകരുടെ യു.എ.ഇ. യിലെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ 19–ാം വാർഷിക സമ്മേളനം നടത്തി. പ്രസിഡന്‍റ് അജയ് സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്‍റ് ബി. രമേഷ് 'സയൻസ് ഇൻ ഇന്ത്യ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു.
ഓട്ടിസം സ്‌പെക്ട്റം ഡിസോർഡർ, സെറിബ്രല്‍ പാല്‍സി, ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികളെ സ്ഥിരമായി പരിപാലിക്കുന്ന കുടുംബാംഗങ്ങൾക്കു തൊഴില്ലായ്മ വേതനം/ പെൻഷൻ ഉറപ്പാക്കണമെന്നും അത്തരം കുട്ടികൾക്ക് ഇൻക്ലൂസീവ് വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളെ പരിഗണിച്ചു ജീവിതം മെച്ചപ്പെടുത്തണമെന്നും പി.എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുത് എന്നും ആവശ്യപ്പെട്ടു. പലസ്തീൻ ജനതയ്ക്ക് സമ്മേളനം ഐക്യദാർഢ്യം രേഖപ്പെടുത്തി
കോഓർഡിനേറ്റർ ഷീന സുനിൽ വാർഷിക റിപ്പോർട്ടും ട്രഷറർ ദേവരാജൻ കണക്കും അവതരിപ്പിച്ചു. അരുൺ പരവൂർ , ജിബിൻ എന്നിവർ പ്രസംഗിച്ചു. ഇന്ദിരാബാലൻ, ഷിജു ബഷീർ, അമീർ കല്ലുംപുറം, ബിജു ശങ്കർ എന്നിവർ സംബന്ധിച്ചു. ഭാരവാഹികൾ: അജയ് സ്റ്റീഫൻ(പ്രസി), ഇ.പി. സുനിൽ(വൈസ് പ്രസി), ഷീന സുനിൽ(സെക്ര), ജിബിൻ ജോസ്(ജോയിന്റ് സെക്ര), അനിൽ(ട്രഷ).